HOME
DETAILS

രവീന്ദ്രന്‍ ആശുപത്രിയില്‍ തുടരും; ഇ.ഡി കസ്റ്റഡിയില്‍ എടുത്തേക്കും

  
backup
December 10 2020 | 03:12 AM

%e0%b4%b0%e0%b4%b5%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2

 


ിമുന്‍കൂര്‍
ജാമ്യത്തിന് ശ്രമം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇന്നും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. രവീന്ദ്രന്‍ ആശുപത്രിയില്‍ തന്നെ തുടരും. കടുത്ത ക്ഷീണവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.
തലച്ചോറിന്റെ എം.ആര്‍.ഐ സ്‌കാന്‍ എടുത്തതിനുശേഷം മാത്രമേ ചികിത്സ എന്താണെന്ന് പറയാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയത്. നേരത്തെ കൊവിഡ് ഭേദമായതിനുശേഷവും ആശുപത്രിയില്‍ തുടര്‍ന്ന രവീന്ദ്രനോട് ചോദ്യംചെയ്യലുമായി സഹകരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന് ആശുപത്രിവിട്ട് വീട്ടില്‍ ചികിത്സ തുടര്‍ന്നെങ്കിലും കഴിഞ്ഞദിവസം തലവേദനയും കടുത്ത ക്ഷീണവുമാണെന്നുപറഞ്ഞ് വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിക്കുകയായിരുന്നു. രവീന്ദ്രനെ ഇ.ഡി അറസ്റ്റ് ചെയ്താല്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുന്നില്‍ക്കണ്ട് പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായതെന്നും സൂചനയുണ്ട്. അതിനിടെ, രവീന്ദ്രന്‍ മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് രവീന്ദ്രന്‍ ശിവശങ്കറുമായി ചേര്‍ന്ന് നടത്തിയ ഇടപാടുകളാണ് സംശയനിഴലില്‍ നില്‍ക്കുന്നത്.
മൂന്നാംവട്ടം നോട്ടിസ് നല്‍കിയപ്പോഴും രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റായത് അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. ഡോക്ടര്‍മാരില്‍ നിന്ന് ആരോഗ്യവിവരങ്ങള്‍ തിരക്കിയശേഷം രവീന്ദ്രനെ കസ്റ്റഡിയിലെടുക്കാനാണ് ഇ.ഡിയുടെ തീരുമാനമെന്നും സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago