HOME
DETAILS
MAL
രാജസ്ഥാനിലും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കാലുമാറുമെന്ന് ബി.ജെ.പി
backup
July 12 2019 | 19:07 PM
ജയ്പൂര്‍: കര്‍ണാടകയിലും ഗോവയിലും ഉണ്ടായതിന് സമാനമായ രീതിയില്‍ രാജസ്ഥാനിലും സംഭവിക്കുമെന്ന് ബി.ജെ.പി നേതാവും നിയമസഭാ പ്രതിപക്ഷ നേതാവുമായ ഗുലാബ് ചന്ദ് കട്ടാരിയ.
കര്‍ണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഗോവയില്‍ കോണ്‍ഗ്രസ് അംഗങ്ങളെ കൂട്ടത്തോടെ ബി.ജെ.പിയിലെത്തിക്കാനുമുള്ള നീക്കം നടത്തുന്നുവെന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് രാജസ്ഥാന് പ്രതിപക്ഷ നേതാവിന്റെ പുതിയ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളാണ് എം.എല്‍.എമാര്‍ രാജിവക്കാന്‍ കാരണമെന്നാണ് കട്ടാരിയ അവകാശപ്പെടുന്നത്. കട്ടാരിയ മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ ആരോപണത്തെ അദ്ദേഹം തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."