സിവില്‍ സര്‍വിസ്
പരീക്ഷയില്‍ മാറ്റം ആവശ്യപ്പെട്ട് യു.പി.എസ്.സി
ന്യൂഡല്‍ഹി: സിവില്‍ സര്‍വിസ് പരീക്ഷയില്‍ കാതലായ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്കി.
പരീക്ഷയിലെ രണ്ടാം പേപ്പറായ സിവില്‍ സര്‍വിസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സിസാറ്റ്) ഒഴിവാക്കി സിവില്‍ സര്‍വീസ് പരീക്ഷയുടെ നിലവിലെ രീതി മാറ്റാനാണ് യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
2011ലാണ് സിസാറ്റ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയത്. ഇംഗ്ലീഷ്, ഗണിതം, സയന്‍സ് വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ബിരുദം നേടിയവര്‍ക്ക് പേപ്പര്‍ എളുപ്പമാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് 2015 മുതല്‍ രണ്ടാം പേപ്പറില്‍ മിനിമം യോഗ്യതാ മാര്‍ക്ക് 33 ശതമാനം നേടിയാല്‍ മതിയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."