പി.എം ഹനീഫ് അനുസ്മരണ സമ്മേളനം നടത്തി
പെരിന്തല്‍മണ്ണ: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷററായിരുന്ന പി.എം ഹനീഫ് സ്വയം ത്യജിച്ച പരസ്‌നേഹിയായിരുന്നുവെന്ന് യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വിലയിരുത്തി. മരണ കിടക്കയിലും സമുദായത്തിനും താന്‍ നയിച്ച പ്രസ്ഥാനത്തിനും വേണ്ടി ജീവിതം അര്‍പ്പിച്ച പൊതു പ്രവര്‍ത്തകനായിരുന്നു ഹനീഫെന്നും യോഗം അനുസ്മരിച്ചു.
യോഗം മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ആര്യാടന്‍ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. സി. ഹംസ അനുസ്മരണ പ്രഭാഷണം നടത്തി.
പി.എം ഹനീഫിന്റെ സ്മരണാര്‍ഥം ജന്മദേശമായ മേലാറ്റൂര്‍ കിഴക്കുംപാടം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി പുറത്തിറക്കുന്ന ആംബുലന്‍സിന്റെ ലോഗോ പ്രകാശനം മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പി.കെ അബൂബക്കര്‍ ഹാജിക്ക് നല്‍കി മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി, നാലകത്ത് സൂപ്പി, ടി.പി അഷ്‌റഫലി, പെരിന്തല്‍മണ്ണ നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ് സലീം, നജീബ് കാന്തപുരം, പി.എം സാദിഖലി, സി.കെ സുബൈര്‍, കെ.എം അബ്ദുള്‍ ഗഫൂര്‍, സലീം കുരുവമ്പലം, അഷ്‌റഫ് കൊക്കൂര്‍, അന്‍വര്‍ മുള്ളമ്പാറ, അഡ്വ. ഫൈസല്‍ ബാബു, വി.കെ.എം ഷാഫി, എന്‍.എ കരീം, ഹാരിസ്, നൗഷാദ് മണ്ണിശ്ശേരി, എ.കെ നാസര്‍, നഹാസ് പാറക്കല്‍, എം.എ സമദ് സ്വാഗതവും മുജീബ് കാടേരി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."