ആവേശം നിറഞ്ഞ് രണ്ടാംഘട്ടവും, വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ, ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ 98,57,208 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.
രാവിലെമുതല്‍ പോളിങ് ബൂത്തിനുമുമ്പില്‍ നീണ്ട ക്യൂവാണുള്ളത്. 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. 47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്‍ഡേഴ്സും 265 പ്രവാസി ഭാരതീയരും വോട്ട് രേഖപ്പെടുത്തും. ഇതില്‍ 57,895 പേര് കന്നി വോട്ടര്‍മാരാണ്.
12,643 ബൂത്താണ് വോട്ടെടുപ്പിന് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി.
കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളില്‍ യു.ഡി.എഫ് വലിയ ആത്മവിശ്വാസം വെച്ചുപുലര്‍ത്തുമ്പോള്‍ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നില മെച്ചപ്പെടുത്താനാകുമെന്നാണ് ബി.ജെ.പി വാദം.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയിലും പ്രകടനം മികച്ചതാകുമെന്ന് യു.ഡി.എഫ് പറയുന്നു. എന്നാല്‍, അഞ്ചു ജില്ലകളിലും കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച പ്രകടനം ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുമുന്നണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."