യമനില്‍ ഹൂതി കോടതി 30 പേര്‍ക്ക് വധശിക്ഷ വിധിച്ചു
റിയാദ്: യമനിലെ വിമതരായ ഇറാന്‍ അനുകൂല ഹൂതികളുടെ നിയന്ത്രണത്തിലുള്ള കോടതി 30 പേര്‍ക്ക് വധശിക്ഷ വിധിച്ചു. അറബ് സഖ്യസേനക്ക് വേണ്ടി വിവരങ്ങള്‍ കൈമാറി ചാര പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍, പ്രബോധകര്‍ എന്നിവര്‍ക്കെതിരേയാണ് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി 36 പേര്‍ വിമത സൈനിക കസ്റ്റഡിയില്‍ ആയിരുന്നു.
ഇവരില്‍ ആറു പേരെ വിട്ടയക്കുകയും ബാക്കിയുള്ളവര്‍ക്ക് ശിക്ഷ വിധിക്കുകയുമായിരുന്നു. സംഭവത്തില്‍ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ശക്തമായി പ്രതിഷേധിച്ചു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമാക്കുകയാണ് ഹൂതികളെന്നു ആംനെസ്റ്റി പറഞ്ഞു.
വധശിക്ഷ വിധിക്കപ്പെട്ടവരില്‍ ഭാഷാ പ്രൊഫസര്‍മാരായ അഞ്ചു പേരുടെ 45 കാരനായ പിതാവും ഉള്‍പ്പെടും. 2016 ലാണ് ഹൂതി സൈന്യം ഇദ്ദേഹത്തെ പിടികൂടിയത്. 2015 മുതല്‍ ഹൂതികള്‍ ഇവിടെ പ്രത്യേക ക്രിമിനല്‍ കോടതി നടത്തി വരുന്നുണ്ട്. ഇവര്‍ക്കെതിരേ നില്‍ക്കുന്നവരെ പിടികൂടി വിചാരണ നടത്തുകയാണ് കോടതിയുടെ ലക്ഷ്യമെന്ന് ആംനെസ്റ്റി മിഡില്‍ ഈസ്റ്റ് റിസേര്‍ച്ച് ഡയറക്ടര്‍ ലിന്‍ മാലൂഫ് പറഞ്ഞു. 2014 ല്‍ ഹൂതികള്‍ സന്‍ആ പിടിച്ചെടുത്തതിന് ശേഷം നിരവധി വധശിക്ഷ ഇവരുടെ കോടതികളില്‍ നിന്നും വിധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സഊദിക്ക് സഹായകമായി പ്രവര്‍ത്തിച്ചുവെന്നു ചൂണ്ടിക്കാട്ടി രണ്ടു യുവാക്കളെയും ജനുവരിയില്‍ യു.എ.ഇക്കു വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ 22 കാരിയായ അസ്മ അല്‍ ഉമേസിയെയും രണ്ടു യുവാക്കള്‍ക്കുമെതിരേ വധശിക്ഷ വിധിച്ചിരുന്നു. ഇറാന്‍ അനുകൂല ഹൂതികള്‍ സന്‍ആ പിടിച്ചതോടെയാണ് ഏതാനും മാസങ്ങള്‍ക്ക് ശേഷം 2015 ല്‍ അറബ് സഖ്യസേന യമനില്‍ സൈനിക നീക്കം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."