HOME
DETAILS

21ന് ആകാശത്ത് മഹാഗ്രഹ സംഗമം; നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാം

  
backup
December 10 2020 | 05:12 AM

asteroid-conjunction-in-the-sky-on-the-21st-2020

മലപ്പുറം: വ്യാഴം, ശനി ഗ്രഹങ്ങള്‍ ഈമാസം 21 ന് ആകാശത്ത് തൊട്ടുരുമ്മി നില്‍ക്കുന്ന മനോഹരദൃശ്യം കാണാനാവും.  ഇപ്പോള്‍ സന്ധ്യാമാനത്ത് തെക്കുപടിഞ്ഞാറ് ഭാഗത്ത് അടുത്തടുത്തായി കാണുന്ന തിളക്കമേറിയ പ്രകാശ ബിന്ദുക്കള്‍ വ്യാഴവും ശനിയുമാണ്. ഇവയില്‍ പടിഞ്ഞാറുള്ള കൂടുതല്‍ തിളക്കമുള്ളത് വ്യാഴവും കിഴക്കുള്ളത് ശനിയുമാണ്. വരും ദിവസങ്ങളില്‍ വ്യാഴം ശനിയുടെ കൂടുതല്‍ അടുത്തു വരുന്നത് നഗ്‌നനേത്രം കൊണ്ട് നിരീക്ഷിക്കാനാവുമെന്നും ഇവ ഇത്രയും അടുത്തുവരുന്നതുകാണാന്‍ ഇനി 2080 മാര്‍ച്ച് 15 വരെ കാത്തിരിക്കേണ്ടിവരുമെന്നും മലപ്പുറം അമേച്വര്‍ ആസ്‌ട്രോണമേഴ്‌സ് സൊസൈറ്റി പ്രവര്‍ത്തകനും വാനിരീക്ഷകരമായ ഇല്യാസ് പെരിമ്പലം പറഞ്ഞു.
വ്യാഴവും ശനിയും ഏറ്റവും അടുത്തെത്തുന്ന 21ന് ഇവ തമ്മിലുള്ള കോണകലം 0.1 ഡിഗ്രിയായി കുറയും. അതായത് ആകാശത്തു കാണുന്ന വ്യാഴത്തിന്റെയും ചന്ദ്രന്റെയും ഇടയില്‍ ഒരു പൂര്‍ണചന്ദ്രന്റെ അഞ്ചിലൊന്ന് ഭാഗം മാത്രം ഉള്‍ക്കൊള്ളാവുന്നത്ര വിടവേ അനുഭവപ്പെടൂ. ടെലിസ്‌ക്കോപ്പിലൂടെ വ്യാഴത്തെയും അതിന്റെ ഗലീലിയന്‍ ഉപഗ്രഹങ്ങളെയും ശനിയെയും അതിന്റെ വളയത്തെയും ഒരുമിച്ച് കാണാനാവും എന്നതു വാനിരീക്ഷകരെ സന്തോഷിപ്പിക്കുന്നതാണ്. ഇതിനു മുന്‍പ് ഇവ ഇത്രയും അടുത്തു വന്നത് 1623 ലാണ്. വ്യാഴം സൂര്യനെ ഏകദേശം 12 വര്‍ഷം കൊണ്ടും ശനി ഏകദേശം 30 വര്‍ഷം കൊണ്ടും ഒരു തവണ ചുറ്റുന്നു.
രണ്ടും ഒരേ ദിശയില്‍ അഥവാ പടിഞ്ഞാറുനിന്നു കിഴക്കോട്ടാണ് ചുറ്റുന്നത്. അതിനാല്‍ ഓരോ 20 വര്‍ഷം കൂടുമ്പോഴും വ്യാഴം ശനിയെ ആകാശത്ത് മറികടക്കുന്നതു കാണാം. അപ്പോള്‍ ഓരോ 20 വര്‍ഷം കഴിയുമ്പോഴും ആകാശത്ത് ഓരോ വ്യാഴം, ശനി ഗ്രഹസംഗമങ്ങള്‍ കാണാനാകും. എന്നാല്‍ ഇവ രണ്ടും സൂര്യനെ ചുറ്റുന്ന പഥങ്ങള്‍ തമ്മിലുള്ള നേരിയ ചരിവു കാരണം ഇത്രയും അടുത്തു വരുന്നത് ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ ഇടവിട്ടാണ്. അതുകൊണ്ടാണ് 1623 ന് ശേഷം ഒരു മഹാഗ്രഹസംഗമത്തിന് ഇത്രയും കാലം കഴിയേണ്ടി വന്നത്. സഹസ്രാബ്ദങ്ങള്‍ ഇടവിട്ട് വ്യാഴം ശനിയെ മറക്കുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്. ഇതിന് ഭേദനം (ീരരൗഹമേശേീി) എന്നാണു പറയുക. ഇത്തരത്തില്‍ ഒന്ന് ഇനി നടക്കുക 7541 ജൂണ്‍ 17 നാണ്.
21 ന് കാഴ്ചയില്‍ ഇവ തൊട്ടടുത്ത് നില്‍ക്കുന്നതായി തോന്നുമെങ്കിലും അപ്പോഴും ഇവക്കിടയിലുള്ള ദൂരം ഏകദേശം 75 കോടി കിലോമീറ്ററായിരിക്കും. കണ്ണിന്റെ ത്രിമാന കാഴ്ചയുടെ കുറവു കൊണ്ട് അവ തൊട്ടുരുമ്മി നില്‍ക്കുന്നതായി നമുക്കു തോന്നുമെന്ന് മാത്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago