തൊടുപുഴയെ സമ്പൂര്‍ണ്ണ നിയമ സാക്ഷര നഗരസഭയാക്കാന്‍ നടപടി
തൊടുപുഴ: നഗരസഭയിലെ 35 വാര്‍ഡിലുമുള്ള അബാലവൃദ്ധ ജനങ്ങളെ നിയമസാക്ഷരരാക്കുന്നതിനുള്ള സമ്പൂര്‍ണ്ണ നിയമസാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വഹിക്കും.
നിയമലംഘനങ്ങള്‍ നടക്കുന്നത് നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് എന്ന തിരിച്ചറിവാണ് ഇടുക്കി ജില്ലാ ലീഗല്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നിയമസാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിക്കുന്നതെന്ന് ജില്ലാ ലീഗല്‍ അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പി.പി. പ്രഭാഷ്‌ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു പ്രത്യേക പരിശീലനം നേടിയ റിസോഴ്‌സ് വ്യക്തികളും അഭിഭാഷകരും മറ്റ് അഭ്യസ്ഥവിദ്യരുമാണ് നിയമസാക്ഷരതയ്ക്ക് നേതൃത്വം കൊടുക്കുന്നത്.
ഓരോ വാര്‍ഡിലേയും മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സെപ്റ്റംബര്‍ 1-ന് മെഗാ അദാലത്ത് നടത്തിയാണ് സാക്ഷരതാ പ്രഖ്യാപിക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന പൗരന്റെ അവകാശങ്ങള്‍ സേവനനിയമം, വിവരാവകാശം, സിവില്‍ നിയമങ്ങള്‍, നിയമലംഘനങ്ങള്‍, ക്രിമിനല്‍ നിയമങ്ങള്‍ കൂടാതെ കുട്ടികളെ ബാധിക്കുന്ന ബാലാവകാശ സംരക്ഷണം തുടങ്ങിയ മേഖലകളെ അധികരിച്ചാണ് നിയമ സാക്ഷരത ക്ലാസ്. 30 ദിവസം നീണ്ടു നില്‍ക്കുന്ന ബോധവത്കരണ പരിപാടിയിലൂടെ സാധാരണ ജനങ്ങള്‍ നേരിടുന്ന നിയമ ലംഘനങ്ങളെ ചോദ്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കും. ഉദ്ഘാടന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷത വഹിക്കും.
ജില്ലാ ജഡ്ജി കെ. ജോര്‍ജ് ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ഹരി, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോസി ജേക്കബ്, ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് അംഗം അഡ്വ. അഡ്വ. എച്ച്. കൃഷ്ണകുമാര്‍, കൗണ്‍സിലര്‍ രേണുക രാജശേഖരന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."