കൊവിഡ് വാക്സിന് പരസ്യമായി സ്വീകരിക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍
ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിരോധ വാക്സിന് ലഭിക്കുമ്പോള്‍ അത് പരസ്യമായി സ്വീകരിക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ്. വാക്സിന് സ്വീകരിക്കുക എന്നത് ആഗോള സമൂഹത്തോടുള്ള തന്റെ ബാധ്യതയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും വാക്സിന് സ്വീകരിക്കുന്നതിനെ താന്‍ പ്രോത്സാഹിപ്പിക്കും. കാരണം അത് നമുക്ക് വേണ്ടി മാത്രമല്ല. സമൂഹത്തിന് വേണ്ടിയുള്ള ഒരു സേവനമാണ്.
കൊവിഡ് വാക്സിന് വികസിപ്പിച്ചെടുക്കുന്നത് ലോകത്തിന്റെ പൊതുവായ നന്മയ്ക്കു വേണ്ടിയായിരിക്കണമെന്നും ആഫ്രിക്ക അടക്കമുള്ള ദരിദ്രരാജ്യങ്ങളിലും മരുന്ന് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സാമ്പത്തിക പ്രയാസം കാരണം കൊവിഡ് മഹാമാരിയേ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."