തലസ്ഥാനജില്ല സമ്പൂര്‍ണ വൈദ്യുതീകരണ നേട്ടത്തില്‍
പ്രഖാപനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു
തിരുവനന്തപുരം: തലസ്ഥാനജില്ലയെ സമ്പൂര്‍ണ വൈദ്യുതവല്‍കൃത ജില്ലയായി പ്രഖ്യാപിച്ചു. പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം. മണിയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും കഴിയാത്ത നേട്ടമാണ് കേരളം കൈവരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നിരാലംബരെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെയും കാണുന്ന കണ്ണുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പട്ടിണി പാവങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുക എന്നുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമ്പൂര്‍ണ വൈദ്യുതിവല്‍ക്കരണത്തിനായി ജില്ലയില്‍ പുതുതായി 1,50,000 കണക്ഷനുകളാണ് നല്‍കിയത്. ഇതില്‍ 30,000 വീടുകള്‍ക്ക് വയറിങ് ജോലികള്‍ കൂടി ചെയ്ത് കൊടുത്താണ് ഈ നേട്ടം കൈവരിച്ചത്.
ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, സ്വകാര്യ വ്യക്തികള്‍, വകുപ്പിലെ തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം പദ്ധതി നിര്‍വഹണത്തില്‍ പങ്കാളികളായി. എം.എല്‍.എ മാരായ ഡി.കെ മുരളി, ബി. സത്യന്‍, ഐ.ബി സതീഷ്, ആന്‍സലന്‍, സി.കെ ഹരീന്ദ്രന്‍, മേയര്‍ വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."