ബാലഭാസ്‌കറിന്റെ മരണം: രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടിക തയാറായി
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കി. പത്തോളം പേരുടെ രഹസ്യമൊഴിയെടുക്കാനാണ് തീരുമാനം. ബാലഭാസ്‌കറിനെ ജ്യൂസ് കടയില്‍ കണ്ടവരുടെ രഹസ്യമൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വാഹനാപകടത്തിനു ശേഷം രക്ഷാപ്രവര്‍ത്തനം നടത്തിയ നന്ദു, പ്രണവ് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.
ബാലഭാസ്‌കര്‍ കാറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നതായി കൊല്ലത്തുവച്ചു കണ്ടെന്ന് പറയുന്ന യുവാക്കളുടെയും രഹസ്യമൊഴിയെടുക്കാനാണ് തീരുമാനം. ഇതിനായി റിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ നല്‍കും. അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന് വ്യക്തമാകുന്നതിന് ഇനിയും ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. പരിശോധനാ ഫലങ്ങള്‍ ലഭിച്ചശേഷം, വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന് നുണപരിശോധന നടത്തുന്ന കാര്യവും ക്രൈംബ്രാഞ്ച് പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."