സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ കൊല്ലത്ത് ഭിന്നത: എ.ഐ.വൈ.എഫ് നേതാവിനെ സി.പി.എമ്മുകാര്‍ മര്‍ദിച്ചു
മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ളക്സ് പ്രവര്‍ത്തകര്‍ കീറി
കൊല്ലം: എ.ഐ.വൈ.എഫ് നേതാവിനെ സി.പി.എമ്മുകാര്‍ മര്‍ദിച്ചതോടെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ കൊല്ലത്ത് സി.പി.ഐ-സി.പി.എം ഭിന്നത മറനീക്കി. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ളക്സ് ബാനര്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കീറി. ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന മുഖത്തലയില്‍ കഴിഞ്ഞദിവസം രാത്രി എ.ഐ.എസ്.എഫ് സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം സി ഗിരീഷിനെ സി.പി.എം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. മുന്‍നിരയിലെ പല്ലുകള്‍ നഷ്ടപ്പെട്ട ഗിരീഷ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതില്‍ പ്രതിഷേധിച്ചാണ് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ കൊല്ലം നഗരത്തില്‍ പ്രകടനം നടത്തിയത്. പ്രകടനത്തിനിടയിലാണ് ചിന്നക്കടയില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്ള സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം പ്രതിപാദിക്കുന്ന ഫ്ളക്സ് പ്രവര്‍ത്തകര്‍ കീറിയത്.
പ്രതിഷേധയോഗം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സജിലാല്‍ ഉദ്ഘാടനം ചെയ്തു. മുഖത്തലയില്‍ അടുത്തിടെ സി.പി.ഐ ഓഫീസ് സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. ഇതിനെതുടര്‍ന്നു ഇരുപാര്‍ട്ടികളും തമ്മില്‍ പ്രശേദത്ത് സംഘര്‍ഷത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."