HOME
DETAILS
MAL
പട്ടികവര്‍ഗ വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്ക് പോഷണ പരിചരണ പദ്ധതിക്ക് തുടക്കം
backup
September 30 2018 | 07:09 AM
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് 2018-2019 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പട്ടികവര്‍ഗ വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്കുള്ള സമഗ്ര പോഷണ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി.കെ ശ്രീമതി എം.പി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. പി.പി ദിവ്യ, ടി.ടി റംല, ഷിജി നടുപ്പറമ്പില്‍, മാര്‍ഗരറ്റ് ജോസ്, തോമസ് വര്‍ഗ്ഗീസ്, വി. ചന്ദ്രന്, സി.എ ബിന്ദു പങ്കെടുത്തു. ഗര്‍ഭിണികള്‍ക്കുള്ള ആരോഗ്യ പരിശോധനയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."