ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന് ഹൈക്കോടതി
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക ഭരണഘടനാ അവകാശമുണ്ട്
കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര വിദ്യഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന് ഹൈക്കോടതി. സി.ബി.എസ്.ഇ, സ്റ്റേറ്റ് ബോര്‍ഡുകള്‍ക്ക് കീഴിലുള്ള സ്‌കുളുകള്‍ക്ക് അനുമതി നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. അതേസമയം ന്യൂനപക്ഷങ്ങളല്ലാത്ത മാനേജ്‌മെന്റുകള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമാണെന്ന് കോടതി വ്യക്തമാക്കി.
അനുമതിക്കായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിവിധ ഉത്തരവുകളുടെ സാധുത സ്ഥാപനങ്ങള്‍ക്ക് കോടതിയില്‍ ചോദ്യം ചെയ്യാം. സ്ഥാപനങ്ങള്‍ക്ക് വിവിധ ബോര്‍ഡുകളുടെ അനുമതി വേണമെങ്കില്‍ അതാതു ബോര്‍ഡുകളുടെ നിയമാവലിയിലെ വ്യവസ്ഥകള്‍ ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനള്ള പ്രത്യേക ഭരണഘടനാ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ വിവിധ ബോര്‍ഡുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകള്‍ക്ക് കെ.ഇ.ആര്‍ പ്രകാരം അനുമതി നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്താണ് ന്യൂനപക്ഷങ്ങടക്കം അഞ്ഞുറോളം മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."