സ്വപ്ന ഒരു സഹായവും ചോദിച്ചിട്ടില്ല, ക്രിമിനല്‍ പശ്ചാത്തലം ഞെട്ടിച്ചുവെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. പ്രതികളുമായി യാത്ര നടത്തിയിട്ടില്ല. വിദേശത്ത് വെച്ച് ആരെയും കണ്ടിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
സ്വപ്ന സുരേഷുമായി പരിചയം ഉണ്ട്. സൗഹൃദമുണ്ട്. അവര്‍ യു.എ.ഇ കോണ്‍സുലേറ്റ് പ്രതിനിധിയെന്ന നിലയില്‍ പരിചിത മുഖമാണ്. പശ്ചാത്തലം സംബന്ധിച്ച് അറിവു കിട്ടിയ ശേഷം ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കും. അക്കാര്യത്തില്‍ സാധാരണ പൗരന് കിട്ടുന്ന പരിഗണന മതി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയോ വിമര്‍ശനം ഉന്നയിക്കുകയോ ചെയ്യുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
ആരോപണങ്ങള്‍ ഉന്നയിച്ച കെ സുരേന്ദ്രന് അടക്കമുള്ളവര്‍ക്കെതിരെ നിയമനടപടി ആലോചിക്കേണ്ടിവരും. ഒരു ഏജന്‍സി അന്വേഷണം നടക്കുന്നതിനാല്‍ അതേക്കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കുമെന്നും പി ശ്രീരാമകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."