ചങ്ങനാശേരിയില്‍ വിവിധയിടങ്ങളില്‍ വ്യാപകമോഷണം
ചങ്ങനാശ്ശേരി: ചങ്ങനാശേരി താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ വ്യാപകമാഷണം.കുറിച്ചി പഞ്ചായത്തിലെ ആനക്കുഴി,വാഴപ്പള്ളി പഞ്ചായത്തിലെ മതുമൂല എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. വാഴപ്പള്ളി പത്മാലയത്തില്‍ രാജശേഖരന്‍ നായരുടെ വീട്ടില്‍ നിന്നും 10,500 രൂപയും സ്വര്‍ണ്ണവുമാണ് മോഷണം പോയത്.തിങ്കളാഴ്ച പുലര്‍ച്ചയായിരുന്നു മോഷണം.
രാവിലെ വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മോഷണവിവിരം ശ്രദ്ധയില്‍പ്പെടുന്നത്.സമീപത്തെ തലപ്പുലത്തു വീട്ടിലും മോഷണ ശ്രമം നടന്നു. ഇവിടെ വീട്ടുകാര്‍ വിദേശത്തായതിനാല്‍ വീട് പൂട്ടിയ നിലയിലായിരുന്നു.കുറിച്ചി പഞ്ചായത്തിലെ മലകുന്നം ആക്കുഴിയില്‍ നിരവധി വീടുകളിലും കഴിഞ്ഞദിവസം മോഷണവും മോഷണ ശ്രമവും നടന്നു.പനച്ചിക്കല്‍ തങ്കച്ചന്റെ വീട്ടിലായിരുന്നു ആദ്യ മോഷണം നടന്നത്.പിന്നീട് ഫ്രഞ്ച്മുക്കു കവലയില്‍ സിബിച്ചന്‍,അനിക്കുട്ടന്‍ എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു.
അനിക്കുട്ടന്റെ വീട്ടില്‍ നിന്നും ഒന്നരപവന്‍ മാല കവര്‍ന്നു.ചങ്ങനാശ്ശേരി,ചിങ്ങവനം,വാകത്താനം പൊലിസ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.
മാസങ്ങള്‍ക്കു മുന്‍പ് കുറിച്ചി വില്ലേജ് ഓഫീസിനു സമീപം വൃദ്ധയുടെ മാല കവര്‍ന്നിരുന്നു.കൂടാതെ കണ്ണന്ത്രപ്പടിഭാഗത്തും നിരവധി വീടുകളില്‍ മോഷണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."