വിഖായ മൂന്നാംഘട്ട പരിശീലനം ആരംഭിക്കുന്നു
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗമായ വിഖായയിലേക്ക് ആക്ടീവ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് പരിശീലനം ആരംഭിക്കുന്നു. സംഘടനയുടെ ട്രൈസനേറിയം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന വിഖായ വൈബ്രന്റ് കോണ്‍ഫറന്‍സിലൂടെ മൂന്നാം ബാച്ച് പുറത്തിറങ്ങും.
വിവിധ ഘട്ടങ്ങളിലായി സഹചാരി ഹോം കെയര്‍, വീ ഹെല്‍പ് യു, വിഖായ തഖ്‌വിയയിലൂടെ, ലീഡേഴ്‌സ് ട്രെയിനിങ്, ട്രാഫിക് അവയര്‍നസ്, ട്രോമോ കെയര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, മെഡിക്കല്‍ ഫിറ്റ്‌നസ് തുടങ്ങിയവയില്‍ പരിശീലനം നല്‍കും.
ജില്ലാതല പരിശീലനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി മേഖലയിലെ വള്ളിയാട് നടക്കും. സത്താര്‍ പന്തലൂര്‍, മുസ്തഫ അഷ്‌റഫി കക്കുപടി, ഡോ.അമീറലി, ഷമീം ഫൈസി മഞ്ചേരി, പൗലോസ് കുട്ടമ്പുഴ ക്ലാസെടുക്കും
സമസ്ത കേന്ദ്ര മുശാവറ അംഗം വില്യാപ്പള്ളി ഇബ്‌റാഹിം മുസ്‌ലിയാര്‍, സി.എച്ച് മഹ്മൂദ് സഅദി, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, ഒ.പി അഷ്‌റഫ്, ജലീല്‍ ഫൈസി, സലാം ഫറോക്ക്, സല്‍മാന്‍ ഫൈസി, നിസാം, അബ്ദുല്‍ ലത്തീഫ് നദ്‌വി, ഹിള്ര്‍ റഹ്മാനി, അന്‍സാര്‍ പയ്യോളി, റഹീസ്, ശാക്കിര്‍ മാസ്റ്റര്‍, റാശിദ് കാക്കുനി പങ്കെടുക്കും.
ഇതോടനുബന്ധിച്ച നടന്ന യോഗത്തില്‍ വിഖായ സെക്രട്ടറി ജലീല്‍ ഫൈസി അരിമ്പ്ര അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. സലാം, ഗഫൂര്‍ മുണ്ടുപാറ, മന്‍സൂര്‍ പാണമ്പ്ര സംസാരിച്ചു. സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട് സ്വാഗതവും സംസ്ഥാന വര്‍ക്കിങ് കണ്‍വീനര്‍ നിസാം ഓമശേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."