മുന്‍ ജീവനക്കാരനെയും 'കട്ടപ്പുറത്താക്കി' കെ.എസ്.ആര്‍.ടി.സി
മുന്‍ ജീവനക്കാരന്‍ ജപ്തി ഭീഷണിയില്‍
എം.ഡിയോട് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: വായ്പയെടുത്ത ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നും 4,60,000 ഈടാക്കിയ ശേഷം 50,000 രൂപ മാത്രം ബാങ്കുകളില്‍ തിരിച്ചടച്ച കെ.എസ്.ആര്‍.ടി.സിക്കെതിരേ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയരക്ടര്‍ പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിറക്കിയത്. കെ.എസ്.ആര്‍.ടി.സി പാപ്പനംകോട് ടയര്‍ ഷോപ്പില്‍ നിന്നും ഇക്കഴിഞ്ഞ ജൂണ്‍ 30ന് വിരമിച്ച ചാര്‍ജ്മാന്‍ എം.എസ് രവികുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.
കേരള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് സൊസൈറ്റിയില്‍ നിന്നും മൂന്നു ലക്ഷവും അനന്തപുരം ബാങ്കില്‍ നിന്ന് ഒരു ലക്ഷവും രവികുമാര്‍ വായ്പ എടുത്തിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് സംഘത്തിലേക്ക് മാസം 15,000 രൂപയും അനന്തപുരം ബാങ്കിന് 5,000 രൂപയും രവികുമാറിന്റെ ശമ്പളത്തില്‍ നിന്നും കോര്‍പ്പറേഷന്‍ ഈടാക്കിയിരുന്നു. മൊത്തം 4,60,000 രൂപയാണ് ശമ്പളത്തില്‍ നിന്ന് പിടിച്ചത്. എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട് സൊസൈറ്റിയില്‍ 30,000 രൂപയും അനന്തപുരം ബാങ്കില്‍ 20,000 രൂപയും മാത്രമാണ് കോര്‍പ്പറേഷന്‍ അടച്ചതെന്ന് പരാതിയില്‍ പറയുന്നു. ബാക്കി തുക എവിടെ പോയെന്ന് കോര്‍പ്പറേഷന്‍ പറയുന്നില്ലെന്നും പരാതിയിലുണ്ട്.
തുക യഥാസമയം അടയ്ക്കാത്തതിനാല്‍ ബാങ്കുകളുടെ നിയമനടപടിക്ക് താന്‍ വിധേയനാവുകയാണെന്ന് പരാതിക്കാരന്‍ പറഞ്ഞു. പലവട്ടം കെ.എസ്.ആര്‍.ടി.സിയെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. മുതലും പലിശയും പിഴപ്പലിശയും ചേര്‍ന്ന് വലിയൊരു തുക അടയ്‌ക്കേണ്ട ഗതികേടിലാണ് പരാതിക്കാരന്‍. സര്‍വിസില്‍ ഉണ്ടായിരുന്നപ്പോള്‍ തനിക്ക് 36,000 രൂപ മാത്രമാണ് ശമ്പളം ഉണ്ടായിരുന്നത്. ഇതില്‍ നിന്നാണ് 20,000 രൂപ വീതം പിടിച്ചത്. തനിക്ക് ലഭിക്കേണ്ട പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സൊസൈറ്റികള്‍ പിടിച്ചെടുക്കാന്‍ പോവുകയാണ്. തന്റെ ജീവിതം കോര്‍പ്പറേഷന്‍ തകര്‍ത്തു. തുക അടച്ചില്ലെങ്കില്‍ ആകെയുള്ള സമ്പാദ്യം ജപ്തി ചെയ്യും. മകളുടെ വിവാഹം പോലും നടത്താനാവാത്ത അവസ്ഥയിലാണ്. ബി.പി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും താന്‍ അടിമയാണെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."