എ.ഐ.വൈ.എഫ് നേതാവിനെ ആക്രമിച്ച സംഭവം ; തൃക്കോവില്‍വട്ടത്ത് ഹര്‍ത്താല്‍ ആചരിച്ചു
കൊട്ടിയം: എ.ഐ.വൈ.എഫ് നേതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് തൃക്കോവില്‍വട്ടത്ത് സി.പി.ഐ ഹര്‍ത്താല്‍ ആചരിച്ചു. മുഖത്തലയിലെ സി.പി.ഐ സി.പി.എം തമ്മില്‍ സംഘര്‍ഷം ഇതോടെ രൂക്ഷമായി. കഴിഞ്ഞ ദിവസം എ.ഐ.വൈ.എഫ് നേതാവ് ഗിരീഷ്കുമാറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതാണ് ഒടുവിലെ സംഭവം. വീട്ടിലേയ്ക്കു പോകുംവഴിയാണ് അക്രമിസംഘം ഇയാളെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗിരീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് സി.പി.ഐ ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ ഇന്നലെ തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രദേശത്താണ് ഹര്‍ത്താല്‍ ആചരിച്ചത്.
കണ്ണനല്ലൂര്‍, മുഖത്തല ഭാഗങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം മുഖത്തലയില്‍ ഇനിയും സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നറിയുന്നു. കഴിഞ്ഞമാസം ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റത്തിനും സംഘര്‍ഷത്തിനുമൊടുവില്‍ വ്യാപകമായ അക്രമവും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ സംഭവങ്ങള്‍.
എ.ഐ.എസ്.എഫിന്റെ ജില്ലാ സമ്മേളനം നടന്ന മുഖത്തലയില്‍ കഴിഞ്ഞമാസം സമ്മേളന പ്രചരണാര്‍ത്ഥം ഉയര്‍ത്തിയ ബോര്‍ഡുകളും കൊടികളും നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പിന്നില്‍ ഡി.വൈ.എഫ.്ഐ ആണെന്ന് ആരോപിച്ച് സി.പി.ഐയും എ.ഐ.വൈ.എഫും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
കഴിഞ്ഞമാസമാണ് സി.പി.എം തൃക്കോവില്‍വട്ടം കുറുമണ്ണ വാര്‍ഡ് മെമ്പറും ഡി.വൈ.എഫ്.ഐ കൊട്ടിയം ഏരിയ പ്രസിഡന്റുമായ സതീഷ് കുമാറിനെ ബൈക്കിലെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."