HOME
DETAILS
MAL
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം അവസാനിക്കാനിരിക്കെ പോളിങ് 75 ശതമാനം കടന്നു
backup
December 10 2020 | 12:12 PM
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ മികച്ച ജനപങ്കാളിത്തം.വൈകുന്നേരം ആറുമണി വരെയുള്ള കണക്ക് പ്രകാരം
75.41ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് വയനാട്ടിലാണ്.ആറുമണിക്കു ശേഷമുള്ള ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും സമ്മതിദാന അവകാശം രേഖപ്പെടുത്താനുള്ള സമയമാണ്. ഇതും കഴിയുന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം പൂര്‍ത്തിയാകും.
രാവിലെ മുതല്‍ മിക്കവാറും എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ആറര മുതല്‍ തന്നെ വോട്ടര്‍മാര്‍ പല പോളിങ് ബൂത്തുകളിലും എത്തിച്ചേര്‍ന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് പോളിങ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."