ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കൂട്ടായശ്രമം വേണം: കമ്മിഷണര്‍
കൊല്ലം: ചെറുതും വലുതുമായ അനേകം ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയാണ് കൊല്ലം. ഇനി മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനും പ്രകൃതിദത്തമോ മനുഷ്യനിര്‍മിതമോ ആയ ദുരന്തങ്ങള്‍ ഉണ്ടായാല്‍ അതില്‍ വിജയകരമായ രക്ഷാപ്രവര്‍ത്തനം നടത്തണമെങ്കിലും ഉദ്യോഗസ്ഥരോടൊപ്പം അറിവും ആര്‍ജ്ജവവുമുള്ള ജനസമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ. സതീഷ് ബിനോ പറഞ്ഞു. ട്രാക്കിന്റെ അപകടരക്ഷാ വര്‍ഷം 2017-18ന്റെ ഭാഗമായി കൊല്ലം ക്രേവന്‍ എല്‍.എം.എസ് സ്‌കൂളില്‍ ആരംഭിച്ച ഡിസാസ്റ്റര്‍ മാനേജ്മന്റ് ടാസ്‌ക് ഫോഴ്‌സ് റെസിഡന്‍ഷ്യല്‍ ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ ദുരന്തമായ റോഡപകടങ്ങളില്‍ ട്രാക്ക് നടത്തുന്ന രക്ഷാപ്രവര്‍ത്തനം വളരെ അഭിനന്ദനാര്‍ഹമാണെന്നും അതില്‍ നിന്ന് വലിയൊരു ചുവടുവയ്പാണ് ട്രാക്കിന്റെ പുതിയപ്രവര്‍ത്തന മണ്ഡലമെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ക് പ്രസിഡന്റ് ആര്‍.ടി.ഓ ആര്‍ തുളസീധരന്‍പിള്ള അധ്യക്ഷനായി.
ഡിസ്ട്രിക്ട് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഹസാര്‍ഡ് അനലിസ്റ്റ് ഡോ. ആന്‍ഡ്രൂ സ്‌പെന്‍സര്‍, പുനലൂര്‍ ഡി.എഫ്.ഓ സിദ്ധിഖ്, കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ സുരേഷ്ബാബു, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് ഇന്‍സ്‌പെക്ടര്‍ എല്‍ കൈലാസ്‌കുമാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തിരുവനന്തപുരം അസിസ്റ്റന്റ് പ്രൊഫസര്‍ അമല്‍രാജ് എം, കൊച്ചി ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് ഫയര്‍ ആന്റ് സേഫ്റ്റി സീനിയര്‍ മാനേജര്‍ നൈസു എ.വി, ട്രാക്ക് വൈസ് പ്രസിഡന്റ് ട്രെയിനിംഗ് കോ ഓര്‍ഡിനേറ്റര്‍ പി എ സത്യന്‍, ട്രാക്ക് ജോയിന്റ് സെക്രട്ടറി ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട്, ട്രാക്ക് ചാര്‍ട്ടര്‍ മെമ്പര്‍ ക്യാംപ് ഓഫിസര്‍ ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡിക്കോസ്റ്റ്, ട്രാക്ക് ചാര്‍ട്ടര്‍ മെമ്പര്‍ റോണാ റിബെയ്‌റോ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."