HOME
DETAILS
MAL
കലാകാരന്മാരുടെ പട്ടികയില്പെടില്ലെന്ന തീരുമാനം മനുഷ്യത്വ രഹിതമെന്ന്
backup
May 25 2017 | 20:05 PM
കൊല്ലം: പുരാണപാരായണം നടത്തുന്ന കലാകാരന്മാര് കലാകാരന്മാരുടെ പട്ടികയില്പെടില്ല എന്ന പുതിയ തീരുമാനം മനുഷ്യത്വരഹിതവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. നാളിതുവരെ പെന്ഷന് ലഭിച്ചുകൊണ്ടിരുന്ന പുരാണപാരായണ കലാകാരന്മാര്ക്ക് പെന്ഷന് നിഷേധിക്കുവാനുള്ള കള്‍ച്ചറല്‍ വെല്‍ഫയര്‍ ഡവലപ്മെന്റ് ബോര്‍ഡിന്റെ ഏകപക്ഷീയമായ തീരുമാനം പിന്‍വലിക്കണം.
പുരാണപാരായണ കലാകാരന്മാരെ ക്ഷേമപദ്ധതിയില്‍ തുടരാനനുവദിക്കണമെന്നും പെന്ഷന് പുനഃസ്ഥാപിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."