HOME
DETAILS
MAL
കൊച്ചിയില്‍ ഫ്ളാറ്റില്‍ നിന്ന് വീണ് സ്ത്രീക്ക് പരുക്കേറ്റ സംഭവം: ഫ്ളാറ്റ് ഉടമയ്ക്കെതിരേ കേസെടുത്തു
backup
December 10 2020 | 13:12 PM
കൊച്ചി:ഫ്ലാറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരിയായ യുവതിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഫ്ലാറ്റ് ഉടമക്കെതിരേ കേസെടുത്തു.
അഭിഭാഷകന് ആയ ഇമ്ത്യാസ് അഹമ്മദിന് എതിരെയാണ് സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്.
പരുക്കേറ്റ കുമാരിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് കേസ്. ഫ്ലാറ്റ് ഉടമ ഭാര്യയെ പൂട്ടിയിട്ടതാണെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു. ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടുന്നതിനിടയിലാണ് ആറാം നിലയില്‍ നിന്ന് വീണ് പരുക്കേറ്റതെന്ന് ഭര്‍ത്താവ് ശ്രീനിവാസന് മൊഴി നല്കി.കുമാരിയെ അന്യായമായി തടങ്കലില്‍ വെച്ചതിനാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."