HOME
DETAILS
MAL
ബെയ്റൂത്ത് സ്ഫോടനം: പ്രധാനമന്ത്രിക്കും മുന്‍മന്ത്രിമാര്‍ക്കുമെതിരെ കേസ്
backup
December 10 2020 | 13:12 PM
ബെയ്റൂത്ത്: ലബനോനിലെ ബെയ്റൂത്തില്‍ കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ഉഗ്രസ്ഫോടന സംഭവത്തില്‍ പ്രധാനമന്ത്രി ഹസന് ദിയാബിനും മൂന്ന് മന്ത്രിമാര്‍ക്കുമെതിരെ കേസ്. സംഭവത്തില്‍ അന്വേഷണം നടത്തിയ ജഡ്ജ് ഫാദി സവാന്റെയാണ് നടപടി.
പ്രധാനമന്ത്രിക്കൊപ്പം മുന്‍ പബ്ലിക്ക് വര്‍ക്സ് മന്ത്രിമാരായ ഗാസി സായിത്തര്, യൂസുഫ് ഫെനിയാനോസ്, അലി ഹസന് ഖലീല്‍ എന്നിവര്‍ക്കെതിരെയാണ് അവഗണനാ കുറ്റം ചുമത്തിയിരിക്കുന്നത്.
ഓഗസ്റ്റ് നാലിന് ബെയ്റൂത്തിലെ തുറമുഖ ഭാഗത്ത് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്ന ഗൗഡൗണ്‍ പൊട്ടിത്തെറിച്ച് നഗരത്തിന്റെ ഒരു ഭാഗം തന്നെ നശിച്ചിരുന്നു. 204 പേര് മരണപ്പെടുകയും 6500 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."