HOME
DETAILS

ഊരാക്കുടുക്കില്‍ വാഴക്കാല; പരിഹാരം കാണാതെ അധികാരികള്‍

  
backup
May 25 2017 | 20:05 PM

%e0%b4%8a%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95





കാക്കനാട്: സിവില്‍ ലൈന്‍ റോഡില്‍ വാഴക്കാലയിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒന്നേ ചോദിക്കാനുള്ളൂ, എന്നവസാനിക്കും വാഴക്കാലയിലെ ഈ കുരുക്ക്. ഗതാഗതക്കുരുക്കിനു പുറമേ കേബിളുകളും, നടപ്പാത കൈയേറ്റങ്ങളും വാഴക്കാലയ്ക്ക് ശാപമാകുന്നു. പരിഹാരം കാണാന്‍ നഗരസഭാധികൃതരോ ജില്ലാ ഭരണകൂടമോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് സത്യം.
ചെമ്പുമുക്ക് മുതല്‍ പടമുകള്‍ പമ്പ് ജങ്ഷന്‍ വരെ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയായതിനാല്‍ കുപ്പിക്കഴുത്തുപോലെയുളള വാഴക്കാല പ്രദേശം കുരുക്കിന്റെ തീവ്രത കൂട്ടുന്നു. വാഴക്കാലയില്‍ വാഹനങ്ങള്‍ക്കു തിരിയാനും മറ്റും പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് കൂനിന്‍മേല്‍ കുരു ആയതല്ലാതെ കാര്യമായ പരിഹാരമാകുന്നില്ല.
വാഹന ബാഹുല്യവും തിരക്കും വര്‍ധിക്കുന്നതിനുസരിച്ച് വാഴക്കാല ജങ്ഷനും പരിസരവും ക്രമീകരിക്കാന്‍ അധികൃതര്‍ക്കു കഴിയാത്തതാണു പ്രശ്‌നം രൂക്ഷമാകാന്‍ കാരണം. വാഹനങ്ങളുടെ തോന്നുംപടിയുള്ള പാര്‍ക്കിങ്ങും ഇടുങ്ങിയ റോഡുകളിലെ കുരുക്കും ആക്കം കൂട്ടുന്നു. രാവിലെയും വൈകിട്ടും ട്രാഫിക് പൊലിസ് നടപ്പാക്കുന്ന പരിഷ്‌കാരം ഗതാഗതക്കുരുക്ക് കൂടുന്നതല്ലാതെ ഒരു പ്രയോജനവും ലഭിക്കുന്നില്ല.
കെ.എസ്.ഇ.ബി പോസ്റ്റുകളിലും അല്ലാതെയും തലങ്ങും വിലങ്ങും അലക്ഷ്യമായി രീതിയില്‍ കേബിള്‍ വലിച്ചിരിക്കുന്നതും ഇത്തരം കേബിളുകള്‍ പൊട്ടി നിലത്തു കിടക്കുന്നതും വാഴക്കാലയേയും സമീപ പ്രദേശങ്ങളേയും അപകടമാം വിധം കേബിള്‍ കുരുക്കിലാക്കിയിരിക്കുകയാണ്.
ഇത് വഴിയാത്രക്കാര്‍ക്കും കച്ചവട സ്ഥാപനങ്ങളില്‍ വരുന്നവര്‍ക്കും വലിയ ശല്യമാണ്. മാത്രമല്ല ഇത്തരം കേബിളുകള്‍ ഇരു ചക്രവാഹനക്കാര്‍ക്കും ദുരിതമാകുന്നുണ്ട്. ജീവഹാനിക്കു വരെ സാധ്യതയുള്ള ഈ പൊട്ടിയ കേബിളുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട നാട്ടുകാരുടെ നിരവധി പരാതിയും പരിഹാരമായിട്ടില്ല. നഗരസഭാ പ്രദേശത്ത് അലക്ഷ്യമായി രീതിയില്‍ കേബിള്‍ വലിച്ചിരിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ തൃക്കാക്കര നഗരസഭാ കൗണ്‍സില്‍ മാസങ്ങള്‍ക്കു മുമ്പ് തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലെ നടപ്പാതയും പാര്‍ക്കിംഗ് ഏരിയകളും കൈയേറി പരസ്യ ബോര്‍ഡുകളും വില്‍പന വസ്തുക്കളും വച്ചിരിക്കുകയാണ്. ബാക്കിയുള്ള നടപ്പാതകളിലൂടെ യാത്ര ചെയ്താല്‍ തലകുത്തി വീഴുന്ന അവസ്ഥയിലാണ് കോണ്‍ക്രീറ്റ് സ്‌ളാബുകള്‍. ഇതു മൂലം കാല്‍നട യാത്രക്കാര്‍ റോഡിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ഒട്ടെറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്.
ഇതിനിടെ സ്വകാര്യ ജ്വല്ലറിക്കും ഹോട്ടലിനു മുന്നിലും അനധികൃതമായി കൈയേറിയ ഭാഗത്ത് സ്ഥാപന ഉടമകള്‍ ടൈല്‍ വിരിച്ചു സ്വന്തം ഉപഭോക്താക്കള്‍ക്ക് മാത്രം കാര്‍ പാര്‍ക്കിങ് അനുവദിച്ചുകൊണ്ട് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതും കാണാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പാര്‍ക്കിങ് ഏരിയകളില്‍ കൈയേറ്റങ്ങള്‍ നടന്നിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  24 days ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  24 days ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  24 days ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  24 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  24 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  24 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  24 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  24 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  24 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  24 days ago