HOME
DETAILS
MAL
ശബരിമല: പുനഃപരിശോധനാ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് മന്ത്രി കടകംപള്ളി
backup
September 30 2018 | 10:09 AM
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിം കോടതിവിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാരിന്റെ നയം ദേവസ്വം ബോര്‍ഡില്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സുപ്രിം കോടതി വിധിക്കെതിരേ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. റിവ്യൂ ഹര്‍ജി നല്‍കണമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ദേവസ്വം പ്രസിഡന്റും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."