ഫലസ്തീനിയന്‍ പോരാളി അഹദ് തമീമിക്ക് റയല്‍ മാഡ്രിഡ് ക്ലബ്ബിന്റെ ആദരം
റയല്‍ മാഡ്രിഡ്: ഫലസ്തീനിയന്‍ പ്രതിരോധ പോരാളിയായ അഹദ് തമീമിയെന്ന പെണ്‍കുട്ടിക്ക് സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ആദരം. എട്ടു മാസക്കാലം ഇസ്‌റാഈല്‍ തടവറയില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ അഹദ് തമീമിയുടെ ധീരതയ്ക്കാണ് റയല്‍ മാഡ്രിഡിന്റെ ആദരം.
സ്‌പെയിന്‍ തലസ്ഥാന നഗരയിലെ സാന്റിയാഗോ ബെര്‍നാബീ സ്‌റ്റേഡിയത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ്. അഹദ് തമീമിയോടൊപ്പം പിതാവ് ബാസിം തമീമിയും പരിപാടിക്കെത്തി. അഹദ് തമീമിയുടെ പേരില്‍ പ്രത്യേകം തയ്യാറാക്കിയ ജഴ്‌സി മുന്‍ സ്‌ട്രൈക്കര്‍ എമിലിയോ ബുട്രാങീനോ സമ്മാനിക്കുകയും ചെയ്തു.
? Real Madrid welcomed Palestinian teenage activist Ahed Tamimi to the Santiago Bernabeu yesterday after spending eight months in prison for slapping an Israeli soldier in December 2017. pic.twitter.com/YhHgC8LkjW
— RMadridHome (@RMadridHome_) September 29, 2018
അധിനിവേശ വെസ്റ്റ് ബാങ്കിലെ നബി സലാഹിലുള്ള തന്റെ വീടിനു പുറത്ത് ഇസ്‌റാഈല്‍ സൈനികരോട് തര്‍ക്കമുണ്ടാവുകയും സൈനികന്റെ മുഖത്തേക്ക് ആഞ്ഞടിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് അഹദ് തമീമിയെ അറസ്റ്റ് ചെയ്തത്. 2017 ഡിസംബറിലായിരുന്നു ഈ 17 കാരിയുടെ അറസ്റ്റ്. ഈ വര്‍ഷം ജൂലൈയിലാണ് വിട്ടയച്ചത്.
സംഭവത്തിനു ശേഷം, ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരായ ചിഹ്നമായി മാറിയിരിക്കുകയാണ് അഹദ് തമീമി. വിവിധ രാഷ്ട്രീയ പരിപാടികള്‍ സംബന്ധിക്കാനായി യൂറോപ്പിലാണ് അഹദ് തമീമി ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."