ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ മോറോക്കോയും; ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ട്രംപ്
റിയാദ്: അമേരിക്കയുടെ ഇടപെടലിലൂടെ ഇസ്‌റാഈലുമായി മറ്റൊരു അറബ് രാജ്യം കൂടി കരാറിൽ ഒപ്പ് വെക്കാനൊരുങ്ങുന്നു. മൊറോകോ ആണ് ഏറ്റവും ഒടുവിൽ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം പുലർത്തി കരാറിൽ ഏർപ്പെടുക. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ നാല് മാസത്തിനിടെ ഇസ്‌റാഈലുമായി കരാറിൽ ഒപ്പ് വെക്കുന്ന നാലാമത്തെ രാജ്യമായി മൊറോകോ മാറും. നേരത്തെ യുഎഇ, ബഹ്‌റൈൻ, സുഡാൻ എന്നീ രാജ്യങ്ങളാണ് അടുത്തിടെ ഇസ്‌റാഈലുമായി കരാറിൽ ഒപ്പ് വെച്ചിരുന്നത്. പ്രസിഡന്റ് കാലാവധി കഴിയും മുമ്പ് തന്നെ മറ്റു അറബ് രാജ്യങ്ങളെയും ഇസ്‌റാഈലുമായി കരാറിൽ ഒപ്പ് വെപ്പിക്കാനുള്ള കടുത്ത ശ്രമത്തിലാണ് ട്രംപ് ഭരണകൂടം.
Another HISTORIC breakthrough today! Our two GREAT friends Israel and the Kingdom of Morocco have agreed to full diplomatic relations – a massive breakthrough for peace in the Middle East!
— Donald J. Trump (@realDonaldTrump) December 10, 2020
മൊറോക്കോ രാജാവ് മുഹമ്മദ് ആറാമാനുമായി നടത്തിയ സംഭാഷണത്തിൽ ഇസ്‌റാഈലുമായുള്ള കരാർ ഉറപ്പിച്ചതായി മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇസ്‌റാഈലുമായി കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം പൂർണ്ണമായും പുനഃസ്ഥാപിക്കും. ഇരു രാജ്യങ്ങളും എംബസികൾ തുറക്കുമെന്നും റബാത്തിലെയും ടെൽ അവീവിലെയും തങ്ങളുടെ ലൈസൻ ഓഫീസുകൾ ഉടൻ തുറക്കുമെന്നും ഇസ്‌റാഈൽ, മൊറോക്കൻ കമ്പനികൾ തമ്മിലുള്ള സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാൻ അവർ പോകുന്നുവെന്നും വൈറ്റ് ഹൗസ് സീനിയർ ഉപദേശകനും ട്രംപിന്റെ മരുമകനായ ജരീദ് കുഷ്‌നർ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.
ഇന്ന് മറ്റൊരു ചരിത്രപരമായ വഴിത്തിരിവ് സംഭവിച്ചു. ഞങ്ങളുടെ സുഹൃത്തുക്കളായ ഇസ്‌റാഈലും മൊറോക്കോയും സമ്പൂർണ്ണ നയതന്ത്ര ബന്ധത്തിന് സമ്മതിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സമാധാനത്തിനുള്ള ഒരു വലിയ വഴിത്തിരിവാണ് ഇതെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊനാൾ ട്രംപ് ട്വീറ്റ് ചെയ്‌തു. ജനുവരി 20 നാണ് ട്രംപ് ഭരണകൂടം സ്ഥാനമൊഴിയുക. അതിന് മുമ്പ് തന്നെ പരമാവധി അറബ് രാജ്യങ്ങളെ ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള ശക്തമായ നീക്കങ്ങളാണ് ട്രംപ് ഭരണകൂടം നടത്തുന്നത്. ce.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."