HOME
DETAILS
MAL
എല്‍.പി.ജി സിലിണ്ടറിന് 59 രൂപ വര്‍ധിപ്പിച്ചു; ഇന്ധന ഇരുട്ടടി തുടരുന്നു
backup
September 30 2018 | 16:09 PM
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ ദൈനംദിന വര്‍ധനയ്ക്കൊപ്പം ഇരുട്ടടിയായി പാചക വാതകത്തിനും വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 59 രൂപയാണ് വര്‍ധിപ്പിച്ചത്. സബ്സിഡി നിരക്കില്‍ വില്‍ക്കുന്ന പാചക വാതകത്തിന് സിലിണ്ടറിന് 2.89 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിലനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അറിയിച്ചു. തിങ്കളാഴ്ച മുതല്‍ വര്‍ധിപ്പിച്ച നിരക്ക് പ്രാബല്യത്തില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."