HOME
DETAILS
MAL
കത്തിമുന രാഷ്ട്രീയം കാംപസില്‍ പാടില്ല: തിരുത്തണമെന്നു എസ്.എഫ്.ഐയോട് ആഷിഖ് അബു
backup
July 13 2019 | 07:07 AM
കൊച്ചി: കത്തിമുനയുടെ രാഷ്ട്രീയം കാംപസില്‍ പാടില്ലെന്നും അത് തിരുത്തണമെന്നും എസ്.എഫ്.ഐയോട് സംവിധായകന് ആഷിഖ് അബു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തിയ സംഭവത്തില്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ചും തിരുത്തണമെന്നാവശ്യപ്പെട്ടുമാണ് സംവിധായകന് ആഷിഖ് അബു രംഗത്തെത്തിയിരിക്കുന്നത്.
കത്തിമുനയില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല,
വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനില്‍പ്പില്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക- ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ചിത്രവും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്താണ് ആഷിഖ് എസ്എഫ്ഐയെ കത്തിമുനയുടെ രാഷ്ട്രീയം പാടില്ലെന്ന് ഓര്‍മിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."