'വ്യാപാരികള്‍ക്ക് ഏകീകൃത ലൈസന്‍സ് നല്‍കണം'
വടക്കാഞ്ചേരി: വ്യാപാരി സമൂഹത്തെ ദ്രോഹിക്കുന്ന നിലവിലെ ലൈസന്‍സ് സമ്പ്രദായത്തില്‍ സമൂലമായ മാറ്റം വരുത്തി വിവിധ വ്യാപാരങ്ങള്‍ക്ക് ഏകീകൃത ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുള്‍ ഹമീദ്. നികുതി അടക്കുന്നതിനുള്ള ഹ്രസ്വകാല കാലാവധി ദീര്ഘകാലത്തേക്കുള്ളതാക്കണമെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരിയില്‍ നടന്ന മര്‍ച്ചന്റ്സ് അസോസിയേഷന് ദ്വൈവാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ യൂനിറ്റ് പ്രസിഡന്റ് അജിത് മല്ലയ്യ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എ അസി എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഐശ്വര്യ സന്തോഷിന് അവാര്‍ഡ് സമ്മാനിച്ചു. യൂനിറ്റ് സെക്രട്ടറി പി.എന്‍ ഗോകുലന് റിപ്പോര്‍ട്ടും, ട്രഷറര്‍ പി.എസ് അബ്ദുള്‍ സലാം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂത്ത് വിങ് പ്രസിഡന്റ് എല്‍ദോ പോള്‍, മര്‍ച്ചന്റ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് കെ.കെ അബ്ദുള്‍ ലത്തീഫ് സംസാരിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു. ഭാരവാഹികള്‍: അജിത് മല്ലയ്യ (പ്രസ്ഡന്റ്), പി.എന്‍ ഗോകുലന്(ജനറല്‍ സെക്രട്ടറിയായി), കെ.എ മുഹമ്മദ് കുട്ടി(ട്രഷറര്‍),
കെ.കെ അബ്ദുള്‍ ലത്തീഫ്, പി.എസ് അബ്ദുള്‍ സലാം, കെ. ജയകുമാര്‍(വൈസ് പ്രസിഡന്റ്), വി.വി ഫ്രാന്‍സിസ്, സി.എ ശങ്കരന് കുട്ടി, ടി.എസ് തങ്കച്ചന്, സി.എ ഷംസുദ്ധീന് (സെക്രട്ടറി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."