ദോഹയില്‍ ഖ്വിഫ് ഫുട്‌ബോള്‍: ഒക്ടോബറില്‍ 11ന് കിക്കോഫ്
ദോഹ: വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (ഖ്വിഫ്) പന്ത്രണ്ടാമത് അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 11ന് ദോഹ സ്റ്റേഡിയത്തില്‍ തുടങ്ങും. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ഫുട്‌ബോള്‍ മേളയില്‍ 12 ജില്ലാ ടീമുകളാണ് മത്സര രംഗത്തുള്ളത്. ആദ്യ റൗണ്ടില്‍ മൂന്നു ഗ്രൂപ്പുകളിലായിട്ടാണ് ടീമുകളില്‍ മത്സരിക്കുന്നത്. വേള്‍ഡ് കപ്പ് മാതൃകയില്‍ ആദ്യ ഘട്ട മത്സരങ്ങളില്‍ നിന്ന് കൂടുതല്‍ പോയിന്റ് നേടുന്ന 8 ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടുന്നതായിരിക്കും.
ഗ്രൂപ്പ് 1: കെ എം സി സി കോഴിക്കോട്, മംവാഖ് മലപ്പുറം, മാക് ഖത്തര്‍ കോഴിക്കോട്, വാസ് വയനാട്.
ഗ്രൂപ്പ് 2: കെ എം സി സി മലപ്പുറം, ദിവ കാസര്‍ക്കോട്, കെ എം സി സി പാലക്കാട്, യുനീഖ് കണ്ണൂര്‍.
ഗ്രൂപ്പ് 3: ടി ജെ എസ് വി തൃശൂര്‍, യു ഇ എ ഖ്യു എറണാകുളം, കെ പി എ ഖ്യു കോഴിക്കോട്, കെ എം സി സി കണ്ണൂര്‍.
ടൂര്‍ണമെണ്റ്റില്‍ പങ്കെടുക്കുന്ന ടീമുകള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനാ ഭാരവാഹികളുടെയും ടീം മാനേജര്‍മാരുടെയും സാന്നിധ്യത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഖിഫ് പ്രസിഡന്റ് മുഹമ്മദ് ഈസയും സിറ്റി എക്‌സ്‌ചേഞ്ച് സി ഇ ഒ ഷറഫ് പി ഹമീദും ചേര്‍ന്ന് ടൂര്‍ണമെണ്റ്റ് ഷെഡ്യൂള്‍ റിലീസ് ചെയ്തു. ഖിഫ് പന്ത്രണ്ടാം ടൂര്‍ണമെണ്റ്റിന്റെ പേരില്‍ നല്ലൊരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് മുഹമ്മദ് ഈസ പറഞ്ഞു. വൈസ്പ്രസിഡന്റ് സുഹൈല്‍, ടെക്‌നിക്കല്‍ ഹെഡ് അബ്ദുറഹീം സെക്രട്ടറി മുഹമ്മദ് ഷമീന്‍ എന്നിവര്‍ ടൂര്‍ണമെണ്റ്റ് ഫിക്‌സ്ചര്‍ നറുക്കെടുപ്പിനു നേതൃത്വം നല്‍കി. മുഖ്യാതിഥിയായി പങ്കെടുത്ത സിറ്റി എക്‌സ്‌ചേഞ്ച് സി ഇ ഒ ഷറഫ് പി ഹമീദ് ടൂര്‍ണമെണ്റ്റിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പരിശീലന മത്സരങ്ങളുടെ ഷെഡ്യൂള്‍ വൈസ്പ്രസിഡന്റ് നിസ്താര്‍, ഫെസിലിറ്റി ഹെഡ് ബഷീര്‍ എന്നിവര്‍ വിശദീകരിച്ചു. ഖിഫ് മെഡിക്കല്‍ ടീം ക്യാപ്റ്റന്‍ ഫിസിയോ മുഹമ്മദ് ഹനീഫ് കളിക്കാരുടെ ആരോഗ്യ സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ക്യു എഫ് എ ജീവനക്കാരനായ അബ്ദുല്‍ അസീസ് പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹുസൈന്‍ കടന്നമണ്ണ, ഇഖ്ബാല്‍, നസീര്‍, റിസ്വാന്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹൈദരലി സ്വാഗതവും ട്രഷറര്‍ മുഹ്‌സിന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."