HOME
DETAILS

പ്രളയ ദുരന്തത്തിനിരയായവര്‍ക്കും സാലറി ചലഞ്ച്; ജീവനക്കാരില്‍ അമര്‍ഷം പുകയുന്നു

  
backup
September 30 2018 | 18:09 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%af%e0%b4%be%e0%b4%af%e0%b4%b5

 

കാസര്‍കോട്: പ്രളയ ദുരന്തത്തിന് ഇരയായവരേയും സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്തിയത് ജീവനക്കാരില്‍ അമര്‍ഷത്തിനിടയാക്കുന്നു. കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരില്‍ സമ്മിശ്ര പ്രതികരണം നിലനില്‍ക്കുന്നതിനിടയിലാണ് പ്രളയ ദുരന്തത്തിന് ഇരയായ സര്‍ക്കാര്‍ ജീവനക്കാരിയോടും ഉന്നത ഉദ്യോഗസ്ഥര്‍ സാലറി ചലഞ്ച് ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയത്.
ഒരു മാസത്തെ ശമ്പളം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ജീവനക്കാരില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത് തുറന്നു പറയാന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുകയാണ്. അതിനിടയിലാണ് ഇതര ജില്ലയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥക്കും സാലറിചലഞ്ചിന്റെ 'കെണി'വീണത്. പ്രളയ ദുരന്തത്തിനിരയായ ഇവര്‍ക്ക് സ്വന്തം വീട് താമസയോഗ്യമാക്കാന്‍ മാത്രം ചെലവായത് അഞ്ചു ലക്ഷം രൂപയാണ്. ഇനി സാലറി ചലഞ്ച് കൂടിയായാല്‍ താനും കുടുംബവും ഒരു മാസം പട്ടിണി കിടക്കേണ്ടി വരുമെന്ന് ഇവര്‍ പറയുന്നു.
അതേ സമയം സാലറി ചലഞ്ച് നടത്തുന്നതിന് വേണ്ടി വിവിധ വകുപ്പുകളില്‍ ഉള്‍പ്പെടുത്തി ലോണ്‍ തരപ്പെടുത്തി തരാമെന്ന വാഗ്ദാനവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും അവര്‍ തയാറായിട്ടില്ല. പ്രളയ ദുരന്തത്തില്‍പ്പെട്ട ഇവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കേണ്ടതിനു സാലറി ചലഞ്ചിന് നിര്‍ബന്ധിക്കുന്നത് അനീതിയാണെന്ന് ജീവനക്കാര്‍തന്നെ പറയുന്നു.
ഇത് പോലെ ഒട്ടനവധി ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രയാസങ്ങള്‍ പലര്‍ക്ക് മുന്നിലും പറയുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല.
അവരവര്‍ക്കു കഴിയുന്ന തരത്തില്‍ ദുരിത ബാധിതരെ സഹായിക്കാന്‍ ആവശ്യപ്പെടാമെന്നല്ലാതെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് അംഗീകരിക്കാന്‍ ജീവനക്കാര്‍ക്കാവുന്നില്ല.
ഒരു ദിവസം മുതല്‍ 10 ദിവസം വരെയുള്ള ശമ്പളം സാലറി ചലഞ്ചിലേക്കു അടക്കാമെന്ന ആഗ്രഹം ഭൂരിഭാഗം ഉദ്യോഗസ്ഥരിലും ഉണ്ടെങ്കിലും ഇത് എങ്ങിനെ സാധിക്കുമെന്ന ചോദ്യത്തിന് ജീവനക്കാര്‍ക്ക് ഉത്തരമില്ല.
അതിനിടെ സാലറി ചലഞ്ചിന് സമ്മതം നല്‍കാത്ത ജീവനക്കാര്‍ക്കെതിരേ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നെന്ന ആക്ഷേപങ്ങളും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago