സമൂഹത്തിലെ കുറവുകള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കണം'
മതിലകം: സമൂഹത്തിലെ കുറവുകള്‍ കണ്ടെത്തി അവ പരിഹരിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കണമെന്ന് മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി അഭിപ്രായപ്പെട്ടു. മതിലകം പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തിന്റെ അതിര് വരമ്പുകള്‍ മാറ്റി വെച്ച് കൂട്ടായ്മയിലൂടെയായിരിക്കണം പദ്ധതികള്‍ നടപ്പിലാക്കേണ്ടത്തെന്നും അബീദലി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന് അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.എസ് രവീന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുവര്‍ണ്ണ ജയശങ്കര്‍, പഞ്ചായത്ത് സെക്രട്ടറി പി.വി ഷാബു, മതിലകം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.എ വിജയന്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സന്തോഷ്, ആരോഗ്യ സ്റ്റാന്‍ിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആനിറോയ്, ഷീജ ബാബു, സുനില്‍ പി മേനോന്, അസിസ്റ്റന്റ് സെക്രട്ടറി എം.ബി ഷീല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."