തന്‍വീറുല്‍ ഇസ്‌ലാം വനിതാകോളജ് ഭാരവാഹികള്‍
ചാവക്കാട്: ജില്ലയിലെ പ്രഥമ വഫിയ്യ ഡേ കോളജ് സ്ഥാപനമായ എടക്കഴിയൂര്‍ തന്‍വീറുല്‍ ഇസ്‌ലാം വുമെന്‍സ് കോളജ് കമ്മിറ്റി ഭാരവാഹികളായി പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ (മുഖ്യ രക്ഷാധികാരി ), എ.വി അബ്ദുല്‍ ഗഫൂര്‍ ഖാസിമി അകലാട് (പ്രസിഡന്റ്), പി.കെ ഹനീഫ ഹാജി കുഴിങ്ങര, മരക്കാര്‍ ഹാജി, എ.വി അഹ്മദ് ഹാജി (വൈസ് പ്രസിഡന്റ്) പി.എം ഹംസ ഹാജി (ജന. സെക്രട്ടറി) സി.മുഹമ്മദലി, കെ.കെ. അബ്ദുല്‍ റസാക്ക് ഹാജി, മുഹമ്മദ് സ്വാദിഖ് എന്‍.കെ (സെക്രട്ടറി) എ. അബ്ദുല്‍ കരീം ഹാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. പി.ടി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ഉസ്താദ് ഹംസ ബിന്‍ ജമാല്‍ റംലി, ഇ.പി. മൂസക്കുട്ടി ഹാജി, സൈതലവി ദാരിമി എന്നിവരടങ്ങുന്ന ഉപദേശക സമിതിയും നിലവില്‍ വന്നു.
സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി അധ്യക്ഷനായി. വിദ്യാര്‍ഥിനികള്‍ക്കുള്ള പ്രവേശന യോഗ്യതാ പരീക്ഷക്കള്ള അപേക്ഷ ഫോറം വിതരണവും, സി. മുഹമ്മദലിയില്‍ നിന്ന് ഫണ്ടു സ്വീകരിച്ചു കൊണ്ട് കോളജ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സമാഹരണവും സമസ്ത ജില്ലാ ട്രഷറര്‍ പി.ടി കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദലി സ്വാഗതവും, പി.എം ഹംസ ഹാജി നന്ദിയും പറഞ്ഞു. ഫോണ്‍: 9633223032
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."