HOME
DETAILS

സംരക്ഷണ അധ്യാപകരുടെ നിയമനം: ബുധനാഴ്ച സുപ്രിംകോടതി വാദംകേള്‍ക്കും

  
backup
September 30 2018 | 18:09 PM

%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae

 


മലപ്പുറം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി ബുധനാഴ്ച വാദം കേള്‍ക്കും. സംരക്ഷണ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട 1:1 വ്യവസ്ഥ ചെയ്യുന്ന 10/10 കേസാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വാദംകേള്‍ക്കുന്നത്. സെപ്റ്റംബര്‍ 25ന് പരിഗണിക്കാനിരുന്ന കേസ് കഴിഞ്ഞ ദിവസമാണ് ഒക്ടോബര്‍ മൂന്നിലേക്കു മാറ്റിയത്.
2006 ജൂണ്‍ മുതല്‍ 2010 വരെയുള്ള അഡിഷനല്‍ തസ്തികള്‍ക്ക് തുല്യമായി സംരക്ഷണാധ്യാപകരെയും 2010ന് ശേഷമുള്ള എല്ലാ തസ്തികളിലും 1:1 പ്രകാരവും സംരക്ഷണാധ്യാപകരെ നിയമിക്കണമെന്ന തരത്തില്‍ ബോണ്ട് വെക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിലവില്‍ സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസില്‍ കക്ഷിചേര്‍ന്ന സംസ്ഥാനത്തെ ആയിരത്തോളം എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കാണ് സ്‌റ്റേ ലഭിച്ചിരുന്നത്. 2006-07 മുതല്‍ അധിക തസ്തികകളില്‍ എയ്ഡഡ് മാനേജ്‌മെന്റുകള്‍ നടത്തിയ നിയമനങ്ങളെ കൂടാതെ 2011-12 മുതല്‍ 2016 ജനുവരി 28വരെയുള്ള അധ്യാപക പാക്കേജ് ഉത്തരവിന്റെ കാലഘട്ടത്തിലെ അധിക തസ്തിക നിയമനവും 1:1 പ്രകാരം ബോണ്ട് നിബന്ധനയുടെ പരിധിയില്‍ വരുമെന്നു വ്യക്തമാക്കി സെപ്റ്റംബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്പഷ്ടീകരണ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കേസ് സുപ്രിംകോടതി വാദം കേള്‍ക്കാനിരിക്കുന്നതിന്റെ പശ്ചാതലത്തില്‍ കൂടിയായിരുന്നു അന്നത്തെ സ്പഷ്ടീകരണം.
10/10 കേസ് ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച സ്‌കൂളുകളില്‍ ഒഴികെ ബോണ്ട് അംഗീകരിച്ചതായി കണക്കാക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. ഇതുപ്രകാരം കേസില്‍ കക്ഷി ചേരാത്ത മുഴുവന്‍ എയ്ഡഡ് സ്‌കൂളുകളിലെയും അധിക തസ്തികളില്‍ സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരം സംരക്ഷണ അധ്യാപകരെ നിയമിക്കാനുള്ള നടപടി ആരംഭിച്ചത് സംസ്ഥാനത്തെ ആയിരക്കണക്കിന് അധ്യാപകരെ ആശങ്കയിലാക്കിയിട്ടുണ്ട്്. പ്രസ്തുത സ്‌കൂളുകളില്‍ ശമ്പളമോ, നിയമനാംഗീകാരമോ ലഭിക്കാതെ വര്‍ഷങ്ങളായി തുടരുന്ന അധ്യാപകര്‍ പുറത്താകുമെന്നതാണ് ആശങ്കയ്ക്കു കാരണം.
ഇതിനിടെ 10/10 കേസിന്റെ സമാന സ്വഭാവമുള്ളതായതിനാല്‍ 2016 ഡിസംബറിലെ കെ.ഇ.ആര്‍ ഭേദഗതിക്കെതിരേ മാനേജ്‌മെന്റുകള്‍ നല്‍കിയ കേസ് നേരത്തെ സുപ്രിംകോടതി വിധി കാത്ത് ഒക്ടോബര്‍ രണ്ടാം വാരത്തിലേക്ക് മാറ്റിയിരുന്നു. 1979 നു മുന്‍പുള്ള എയ്ഡഡ് സ്‌കൂളുകളിലെ അഡിഷനല്‍ തസ്തികളിലും 1979നു ശേഷമുള്ള സ്‌കൂളുകളിലെ മുഴുവന്‍ തസ്തികളിലും സംരക്ഷണാധ്യാപകരെ നിയമിക്കണമെന്ന വ്യവസ്ഥ ചെയ്യുന്നതായിരുന്നു മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയ കെ.ഇ.ആര്‍ ഭേദഗതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  24 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  30 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  41 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  44 minutes ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago