കോട്ടയം ശ്രദ്ധാകേന്ദ്രം; ഉയര്‍ന്ന പോളിങ്ങില്‍ നെഞ്ചിടിച്ച് മുന്നണികള്‍
കോട്ടയം: കൊവിഡിനും മേലേ ഉയര്‍ന്ന പോളിങ് കോട്ടയത്ത് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നു. രണ്ടാംഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്നത് കോട്ടയത്താണ്. ഇതോടെ കോട്ടയത്തിന്റെ വിധിയെഴുത്തിനെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. ഉയര്‍ന്ന പോളിങ് തങ്ങള്‍ക്ക് അനുകൂലമെന്ന അവകാശവാദം ഉയര്‍ത്തുമ്പോഴും മുന്നണികളുടെ നെഞ്ചിടിപ്പ് ഏറുകയാണ്. ഇടതു മുന്നണിയില്‍ എത്തിയ ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസി(എം) നും ജോസഫ് വിഭാഗത്തിനും മാത്രമല്ല കോണ്‍ഗ്രസിനും സി.പി.എമ്മിനും ഒരു പോലെ നിര്‍ണായകമാണ് കോട്ടയത്തിന്റെ ജനവിധി. ജോസിന്റെ മുന്നണി മാറ്റത്തിന് വഴിയൊരുക്കിയ ജില്ലാ പഞ്ചായത്ത് ഭരണം ആര്‍ക്കെന്നതും ഉയര്‍ന്ന പോളിങ് ശതമാനം പ്രവചനാതീതമാക്കുന്നു. എല്‍.ഡി.എഫ് തരംഗം ഉണ്ടായ സമയത്തെല്ലാം കോട്ടയം കൂടെ നിന്നെന്നതാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. ജോസ് പക്ഷം വന്നതോടെ ജനാധിപത്യ കോട്ടയായ കോട്ടയത്ത് അട്ടിമറി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് എല്‍.ഡി.എഫ് പ്രകടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."