നാഡ കൃത്യമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷ: നര്‍സിങ്
ന്യൂഡല്‍ഹി: തന്റെ ഒളിംപിക് പങ്കാളിത്തം സംബന്ധിച്ച് ദേശീയ ഉത്തേജക സമിതി കൃത്യമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നര്‍സിങ് യാദവ്. സമിതിക്ക് മുന്നില്‍ താന്‍ ഉത്തേജകം ഉപയോഗിച്ചെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ബോധപ്പൂര്‍വമല്ല ഇത് തന്റെ ശരീരത്തിലെത്തിയത്. ആരോ തന്നെ കുടുക്കിയതാണെന്നും നാഡയെ അറിയിച്ചിട്ടുണ്ടെന്ന് നര്‍സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ വാദത്തില്‍ താരത്തിന്റെ ആരോപണങ്ങള്‍ പലതിനും തെളിവില്ലെന്ന് നാഡ വ്യക്തമാക്കിയിരുന്നു. താരം ആവശ്യപ്പെടുന്നതു പോലെ ഒളിംപിക് യോഗ്യത നല്‍കാനാവില്ലെന്നും നാഡ പറഞ്ഞിരുന്നു. ഞായറാഴ്ച്ചയോ തിങ്കളാഴ്ച്ചയോ നര്‍സിങിന്റെ വിധി നാഡ പ്രസ്താവിക്കും. നാഡയുടെ വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ. താന്‍ ഇപ്പോഴും പരിശീലനം നടത്തുന്നുണ്ട്. തനിക്കെതിരേ ഗുഢാലോചന നടന്നത് നാഡയ്ക്ക് മനസിലായിട്ടുണ്ട്. കരിയറില്‍ ഇതുവരെ താന്‍ ഉത്തേജകം ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് വിധി അനുകൂലമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും നര്‍സിങ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."