ഇന്ത്യന്‍ ഓയിലിന്റെ ഫണ്‍ ഓ റോഡ്
കൊച്ചി: നിത്യജീവിതത്തിലെ തിരക്കുകളെല്ലാം മറന്ന് റോഡില്‍ പാട്ടും കളിയും ചിരിയുമായി ഗതകാല സ്മരണകള്‍ അയവിറക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫണ്‍ ഓ റോഡ് സംഘടിപ്പിക്കുന്നു. പനമ്പള്ളി നഗറിലെ പാണക്കാട് ഷിഹാബ് തങ്ങള്‍ റോഡില്‍ മെയ് 28 ന് രാവിലെ 7.30 മുതല്‍ 11 മണി വരെയാണ് ഈ വ്യത്യസ്തമായ പരിപാടി. തിരക്കു കുറഞ്ഞ വഴികളില്‍ കളിയും ചിരിയുമായി ആഘോഷിച്ച പഴയ കാലത്തെ ഓര്‍മിക്കാന്‍ ഫണ്‍ ഓ റോഡ് അവസരം ഒരുക്കും.
ഫേസ് പെയിന്റിങ്, പലതരം ഗെയിമുകള്‍, സ്‌പോര്‍ട് താരങ്ങളെ പരിചയപ്പെടാനുള്ള അവസരം, ഡാന്‍സ്, ലൈവ് മ്യൂസിക്, വിവിധ പ്രായക്കാര്‍ക്കായുള്ള മത്സരങ്ങള്‍ തുടങ്ങിയവയെല്ലാം ഫണ്‍ ഓ റോഡിലുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ റീട്ടെയ്ല്‍ സെയില്‍സ് കെ.നവീന്‍ ചരണ്‍ പറഞ്ഞു. ഫണ്‍ ഓ റോഡില്‍ പങ്കെടുക്കുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ 150 ലറെ വൃക്ഷത്തൈകളും 1000 ഓളം പച്ചക്കറി വിത്ത് പാക്കറ്റുകളും കരുതിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."