HOME
DETAILS
MAL
സൗഊദി സ്ഥിരം ഇഖാമ; വ്യക്തികത വിവരങ്ങള്‍ നല്‍കണം
backup
July 13 2019 | 10:07 AM
റിയാദ് : സൗദിയില്‍ പുതുതായി പ്രഖ്യാപിക്കപ്പെട്ട പ്രീമിയം ഇഖാമ അപേക്ഷകര്‍ പൂര്‍ണ്ണമായ വ്യക്തിഗത വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് പ്രീമിയം ഇഖാമ സെന്റര്‍ അറിയിച്ചു. സൗദിയില്‍ താമസിക്കുന്നവര്‍ ഒറിജിനല്‍ ഇഖാമയും രണ്ട് വര്‍ഷത്തെ അറ്റസ്റ്റ് ചെയ്ത ബാങ്ക് സ്റ്റേറ്റ്മെന്റ്, അഡ്രസ്, ആശ്രിതരെ കുറിച്ചുള്ള വിവരങ്ങള്‍, ആശ്രിതരുടെയും അപേക്ഷകന്റെയും ഫോട്ടോ, പാസ്പോര്‍ട്ട് വിവരങ്ങള്‍, അംഗീകൃത ചാര്‍ട്ടേണ്ട് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തി ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ്, ഇന്‍വെസ്റ്റ്മെന്റ് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ്, ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ്, ചേംബര്‍ ഓഫ് കൊമേഴ്സ് അറ്റസ്റ്റ് ചെയ്ത സാലറി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ മുഴുവന്‍ രേഖകളും സമര്‍പ്പിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."