എല്ലാവര്ക്കും പാര്‍പ്പിടം ലഭ്യമാക്കാന്‍ സര്‍ക്കാരിനെക്കൊണ്ട് മാത്രമാകില്ല: ഉമ്മന്‍ചാണ്ടി
വാടാനപ്പള്ളി: എല്ലാ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ലഭ്യമാക്കാന്‍ സര്‍ക്കാരിനെക്കൊണ്ട് മാത്രം കഴിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാട്ടിക പഞ്ചായത്ത് ജില്ലാ സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ ആവിഷ്കരിച്ച രാജീവ് ഗാന്ധി ഭവന നിര്‍മാണ പദ്ധതി പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളും സഹകരണ സംഘങ്ങള്‍, സാംസ്കാരികസമുദായ സംഘടനകളെല്ലാം സഹകരിച്ചാല്‍ മാത്രമേ ഭവന നിര്‍മാണ പദ്ധതി പൂര്ണമാക്കാന് കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സഹകരണ ബാങ്കില്‍നിന്ന് ഒരു കോടി രൂപ വായ്പയെടുത്ത് 50കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതാണു രാജീവ് ഗാന്ധി ഭവന നിര്‍മാണ പദ്ധതി. ഇത് മാതൃകാപരമാണെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ വീടില്ലാത്തവര്‍ ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. എ ഷൗക്കത്തലി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഇന്ദിര ജനാര്ദ്ദനന്, ബിന്ദു പ്രദീപ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനില്‍ പുളിക്കല്‍, ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."