അത്ലറ്റിക് വില്ലേജിന്റെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായി താരങ്ങള്‍ വില്ലേജിലേക്ക് എത്തി തുടങ്ങി
റിയോ ഡി ജനീറോ: ഏറെ പരാതികള്‍ ഉയര്‍ന്ന ഒളിംപിക് വില്ലേജിന്റെ അറ്റകുറ്റ പണികള്‍ ബ്രസീല്‍ ഒളിംപിക് സംഘാടക സമിതി പൂര്‍ത്തിയാക്കി. വൃത്തിഹീനമായ ടോയ്ലറ്റുകളും വയറിങ് പ്രശ്നങ്ങളുമെല്ലാം പരിഹരിച്ചതായി സംഘാടക സമിതി വ്യക്തമാക്കി. നിരവധി കായിക താരങ്ങള്‍ തങ്ങളുടെ താമസം ഒളിംപിക് വില്ലേജിലേക്ക് മാറ്റിയിട്ടുണ്ട്.
താരങ്ങള്‍ കൂട്ടത്തോടെ എത്തുന്നുണ്ടെന്ന് ഒളിംപിക് സമിതി അറിയിച്ചിട്ടുണ്ട്. നേരത്തെ ജൂലൈ 24നായിരുന്നു വില്ലേജ് താരങ്ങള്‍ക്കായി തുറന്നു കൊടുത്തത്. എന്നാല്‍ ഇതിനെതിരേ ആസ്ത്രേലിയന്‍ ടീം രംഗത്തെത്തിയിരുന്നു. സ്പാനിഷ് കനോയിങ്-കയാക്കിങ് താരം വില്ലേജിന്റെ സജ്ജീകരണങ്ങളില്‍ തൃപ്തി അറിയിച്ചിട്ടുണ്ട്. മാസങ്ങളായി താന്‍ ബ്രസീല്‍ പരിശീലനം നടത്തുന്നു. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ ഒളിംപിക് വില്ലേജുകളില്‍ കാര്യമായ പ്രവൃത്തികളൊന്നും നടന്നിരുന്നില്ല. എന്നാല്‍ നിലവിലെ അവസ്ഥയില്‍ തൃപ്തിയുണ്ടെന്ന് സ്പാനിഷ് കനോയിങ്-കയാക്കിങ് താരം മെയ്ലെന് ചൗരറ്റ് പറഞ്ഞു. ജാപ്പനീസ് ഒളിംപിക് സംഘവും ഒളിംപിക് വില്ലേജിന്റെ പുരോഗതിയില്‍ തൃപ്തി അറിയിച്ചിട്ടുണ്ട്. 31 കെട്ടിട്ടങ്ങളാണ് വില്ലേജിലുള്ളത്. ഇതില്‍ 3604 അപ്പാര്‍ട്മെന്റുകളാണ് അത്ലറ്റുകള്‍ക്കായി ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."