മക്കയില്‍ വിഖായ ട്രെയിനിങ് ക്യാമ്പ് നടത്തി
മക്ക: മക്കയിലെ വിഖായ പ്രവര്‍ത്തകരെ ഉള്‍പ്പടുത്തി വിഖായ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മക്കയിലെത്തുന്ന ഹാജിമാരുടെ സേവനത്തിനായി ഇതിനകം തന്നെ മക്കയില്‍ വിഖായ സജീവമാണ്. മലയാളികളുള്‍പ്പെടെ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഏറെ ആശ്വാസകരമായി പ്രശംസനീയമായ പ്രവര്‍ത്തനമാണ് ഇവിടെ ഇവര്‍ നടത്തുന്നത്. ഇന്ത്യന്‍ ഹാജിമാര്‍ മക്കയില്‍ എത്തിയതോടെ വിഖായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചടുലമായാണ് മുന്നേറുന്നത്. നിലവില്‍ മക്കയില്‍ സജീവമായ വിഖായ പ്രവര്‍ത്തകര്‍ ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതോടെ പുണ്യ ഭൂമിയിലെ വിവിധ സ്ഥലങ്ങളില്‍ സജീവമാകും.
മക്കയിലെ വിഖായ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച വിഖായ പരിശീലന ക്യാമ്പ് ബഷീര്‍ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. സൈനുദ്ധീന്‍ അന്‍വരി അധ്യക്ഷത വഹിച്ചു. മിര്‍ഷാദ് യമാനി ചാലിയം പ്രഭാഷണം നടത്തി. അന്‍വര്‍ മുഹിയുദ്ധീന് ഹുദവി സംസാരിച്ചു. ശംസുദ്ധീന്‍ തങ്ങള്‍, സി പി അബൂബക്കര്‍ ദാരിമി, റിയാസ് ഫൈസി ഐലാശ്ശേരി. നിസാര്‍ ദാരിമി, ഉമര്‍ ഫൈസി, ശിഹാബ് ഫൈസി ചെറുവട്ടി. ഉസ്മാന് ദാരിമി കരുളായി, അസൈനാര്‍ ഹാജി, ഫരീദ് ഐക്കരപ്പടി നേതൃത്വം നല്കി. മുനീര്‍ ഫൈസി മാമ്പുഴ സ്വാഗതവും ഷക്കീര്‍ കോഴിച്ചെന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."