മക്ക ക്രെയിന്‍ ദുരന്തം: 13 പ്രതികളെയും വെറുതെ വിട്ടു
ജിദ്ദ: വിശുദ്ധ ഹറമില്‍ 2015 സെപ്റ്റംബറില്‍ ഉണ്ടായക്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ 13 പ്രതികളെയും മക്ക ക്രിമിനല്‍ കോടതി കുറ്റവിമുക്തരാക്കി. കേസില്‍കഴിഞ്ഞ ദിവസമാണ്കോടതി പുതിയ വിധിപ്രസ്താവം നടത്തിയത്. സഊദി ബിന്‍ ലാദിന്‍ ഗ്രൂപ്പ് ഉള്‍പ്പെടെ 13 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. അതേ സമയംക്രിമിനല്‍ കോടതിയുടെ വിധി അപ്പീല്‍ കോടതി സൂക്ഷ്മ പരിശോധനക്കു വിധേയമാക്കുമെന്നും വിധി പ്രസ്താവനയിലുണ്ട്.
അപ്രതീക്ഷിതമായുണ്ടായ കൊടുങ്കാറ്റാണ് അപകട കാരണമെന്നും അതു ദൈവിക വിധിയാണെന്നുമുള്ള നിരീക്ഷണമാണ് കോടതി നടത്തിയത്. കാലാവസ്ഥാ വിഭാഗം കൊടുങ്കാറ്റിനു സാധ്യത പ്രവചിച്ചിരുന്നില്ല. കാറ്റിന്റെ വേഗം മണിക്കൂറില്‍ ഒരു കിലോമീറ്റര്‍ മുതല്‍ 38 കിലോമീറ്റര്‍ വരെയായിരിക്കുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. അതിനാല്‍ മുന്നൊരുക്കങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ സംഭവ ദിവസം മക്കയിലുണ്ടായത് അതി തീവ്ര കാറ്റായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ പ്രതികളെ 2017 ല്‍ വെറുതെ വിട്ടിരുന്നുവെങ്കിലും 2018 ലെ പുനര്‍ വിചാരണയില്‍ ക്രിമിനല്‍ കോടതിയുടെ വിധി സുപ്രിം കോടതി റദ്ദാക്കുകയായിരുന്നു.
2015 ലെ ഹജ്ജിനു മുന്‍പുള്ള ദിവസമായിരുന്നു ഹറമില്‍ അപകടം ഉണ്ടായത്. സെപ്റ്റംബര്‍ 11 ന് വെള്ളിയാഴ്ച വൈകിട്ട് 5.10 നുണ്ടായ അപകടത്തില്‍ മലയാളി ഹജ്ജ് തീര്‍ഥാടകരടക്കം 110 പേര്‍ മരിക്കുകയും 238 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും സ്ഥിരവൈകല്യം സംഭവിച്ചവര്‍ക്കും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പത്തു ലക്ഷം റിയാല്‍ വീതവും പരുക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ വീതവും ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും സൗജന്യമായി ഹജ്ജ് നിര്‍വഹിക്കാനും സഊദി അറേബ്യ സൗകര്യം ചെയ്തു നല്‍കിയിരുന്നു. അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് ദുരന്തത്തിന് കാരണമെന്നും അപകട സമയത്ത് സുരക്ഷാ വ്യവസ്ഥകള്‍ ലംഘിച്ചിരുന്നില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."