കത്തികൊണ്ട് കുത്തിയത് ശിവരഞ്ജിത്തെന്ന് അഖില്‍
തിരുവനന്തപുരം: തന്നെ കത്തികൊണ്ട് കുത്തിയത് ശിവരഞ്ജിത്താണെന്ന് യൂനിവേഴ്സിറ്റിയിലെ സംഘര്‍ഷത്തില്‍ കുത്തേറ്റ അഖില്‍. ഡോക്ടര്‍ക്കാണ് അഖില്‍ മൊഴി നല്‍കിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപിച്ച സമയത്താണ് അഖില്‍ ഡോക്ടറോട് ഇക്കാര്യം പറഞ്ഞത്.
യൂണിറ്റ് സെക്രട്ടറിയായ നസീം തന്നെ കുത്തിയ ശിവരഞ്ജിത്തിനൊപ്പമുണ്ടായിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സമയത്ത് അഖിലിന്റെ ആരോഗ്യനില മോശമായിരുന്നു. അഖില്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഡോക്ടര്‍ പൊലിസിന് കൈമാറിയിട്ടുണ്ട്.
അഖിലിന്റെ മൊഴി വിശദമായി രേഖപ്പെടുത്താന്‍ പൊലിസ് അനുമതി തേടിയിട്ടുണ്ട്.
നിലവില്‍ ഒമ്പതോളം സാക്ഷികളുടെയും ദൃക്സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലിസ് കേസെടുത്തിരിക്കുന്ന ഏഴ് പേരും എസ്.എഫ്.ഐ നേതാക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."