സി.പി.എം ദുഷ്പ്രചരണം നടത്തുന്നു; നിയമനടപടിക്കൊരുങ്ങി ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ
കണ്ണൂര്‍: സി.പി.എം മുഖപത്രമായ ദേശാഭിമാനിക്കെതിരെ കേസ് കൊടുക്കുമെന്ന് ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റ ഭാര്യ ബീന.മക്കള്‍ക്കെതിരെയും ദുഷ്പ്രചരണം നടത്തുന്നതായും ബീന പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളുണ്ടെന്നു മൊഴി നല്‍കിയിട്ടില്ലെന്നും മകന്‍ വ്യക്തമാക്കി.നേരത്തേ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തിന്റെ പേരിലല്ല സാജന്‍ ജീവനൊടുക്കിയതെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സാജന്റെ പേരിലുള്ള മൂന്ന് സിംകാര്‍ഡുകളില്‍ ഒരെണ്ണം അദ്ദേഹമല്ല ഉപയോഗിച്ചിരുന്നതെന്നും ഇതിലേക്ക് വന്ന ഫോണ്‍കോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്‌യഥാര്‍ഥ കാരണത്തിന്റെ ചുരുളഴിയുന്നതെന്നുമാണ് വാര്‍ത്ത. ജനുവരി മുതല്‍ സാജന്‍ ആത്മഹത്യചെയ്ത ജൂണ്‍ 18വരെയുള്ള അഞ്ചര മാസത്തിനിടെ 2400ഓളം തവണ ഈ ഫോണിലേക്ക് കോള്‍ വന്നു.ഇയാളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തുവെന്നും ഇയാള്‍ എല്ലാ കാര്യങ്ങളും സമ്മതിച്ചതായും ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിന്റെ മനോവിഷമത്തിലായിരുന്നു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍ (48) ആത്മഹത്യ ചെയ്തത്.നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജന്‍ മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."