കോളജുകളിലെ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം: ജി.സി.ടി.ഒ
കൊച്ചി: ഗവ.കോളജുകളില്‍ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് എറണാകുളം ആശിര്‍ഭവനില്‍ ചേര്‍ന്ന ഗവ. കോളജ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് 37ാം സംസ്ഥാന സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനത്തില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡോ. എന്‍ ജയകുമാര്‍, ഡോ. ജാഫര്‍ സാദിഖ്, പി.പി ഡോ. കെ അനില്‍ കുമാര്‍, ഡോ. എബിന് ടി മാത്യൂസ്, ഡോ. അല്സണ്മാര്ട്ട്, ഡോ. സുനില്‍ കുമാര്‍ എസ് മേനോന് പ്രസംഗിച്ചു.
വിദ്യാഭ്യാസ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാന് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: ഡോ. കെ അനില്‍ കുമാര്‍ (ഗവ. വിമന്‍സ് കോളജ്, തിരുവനന്തപുരം), ജനറല്‍ സെക്രട്ടറി: ഡോ. ജാഫര്‍ സാദിഖ് പി.പി (തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളജ്, തിരൂര്‍), ട്രഷറര്‍: പ്രൊഫ ബിജുലോന കെ, വൈസ് പ്രസിഡന്റുമാര്‍: ഡോ. സേതുരവി, ഡോ. ഹരിനാരായണന്, ഡോ. ഭാര്ഗവന്, സെക്രട്ടറിമാര്‍: പ്രൊഫ. മുരളിദാസ്, ഡോ. അനിത എം.എന്‍, ഡോ. ഗ്ലാഡ്സണ്‍ രാജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."