ആസ്‌ത്രേലിയ-ശ്രീലങ്ക ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്
കൊളംബോ: ആസ്‌ത്രേലിയ-ശ്രീലങ്ക ആദ്യ ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്. ഒരു ദിവസവും ഏഴു വിക്കറ്റും ശേഷിക്കെ ആസ്‌ത്രേലിയക്ക് ജയിക്കാന്‍ 185 റണ്‍സാണ് വേണ്ടത്. ലങ്ക ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്‌ത്രേലിയ നാലാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ മൂന്നിന് 83 എന്ന നിലയിലാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ടീമിന് ജയം നേടി കൊടുക്കുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.
ജോ ബേണ്‍സ്(29) ഡേവിഡ് വാര്‍ണര്‍(1) ഉസ്മാന്‍ കവാജ(18) എന്നിവരാണ് പുറത്തായ താരങ്ങള്‍. സ്റ്റീവന്‍ സ്മിത്ത(26*) ആദം വോഗ്‌സ്(9*) എന്നിവരാണ് ക്രീസില്‍. നേരത്തെ ആറിന് 282 എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ലങ്കയ്ക്ക് തലേദിവസത്തെ സെഞ്ച്വറിക്കാരന്‍ കുശാല്‍ മെന്‍ഡി(176)സിനെ പെട്ടെന്ന് തന്നെ നഷ്ടമായി. 254 പന്ത ്‌നേരിട്ട മെന്‍ഡിസ് 21 ബൗണ്ടറിയും ഒരു സിക്‌സറും പറത്തിയാണ് കളം വിട്ടത്. ദില്‍രുവാന്‍ പെരേര(12) രംഗണ ഹെറാത്ത്(35) എന്നിവര്‍ ലങ്കയുടെ സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോയി. ഇടയ്ക്ക് പെരേര പുറത്തായെങ്കിലും ലക്ഷണ്‍ സന്‍ധാകന്‍(9) നുവാന്‍ പ്രദീപ്(10) എന്നിവരെ കൂട്ടുപിടിച്ച് ഹെറാത്ത് സ്‌കോര്‍ 350 കടത്തുകയായിരുന്നു. നാലു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ആസ്‌ത്രേലിയന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. ഹാസെല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."