എല്‍.ഡി.എഫും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികള്‍: പി.കെ കുഞ്ഞാലിക്കുട്ടി എം.പി
കാസര്‍കോട്: എല്‍.ഡി.എഫും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ്- ബി.ജെ.പി രഹസ്യ ധാരണയെന്ന് പറഞ്ഞ് വര്‍ഗീയത ഇളക്കിവിട്ട് വോട്ടുതട്ടാനാണ് ശ്രമം.
സംസ്ഥാന സര്‍ക്കാരിന് വികസനം ഉയര്‍ത്തി കാണിക്കാനില്ല.നാലര വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് കോട്ടങ്ങളുടേതാണ്. അഴിമതിക്കഥകളാണ് നിത്യേന പുറത്ത് വരുന്നത്. ഓരോ അഴിമതിയുടെയും കെട്ടഴിയുകയാണ്.അഴിമതിയുടെ ഓരോ കാര്യങ്ങളും വിളിച്ചു പറയാന്‍ തുടങ്ങിയിരിക്കുകയാണ്. ഒരു ആരോപണവും അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല.പ്രതിപക്ഷ കക്ഷി നേതാക്കളെയും എം.എല്‍.എമാരെയും പഴയ കേസുകള്‍ പൊടിതട്ടിയെടുത്ത് അറസ്റ്റുചെയ്ത് പീഡിപ്പിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ക്ക് പച്ച പരവതാനി വിരിച്ചവര്‍ തന്നെ കേസില്‍ കുടുങ്ങുമ്പോള്‍ പ്രതിപക്ഷത്തെ വേട്ടയാടുകയാണ്.
ചെക്ക് മടങ്ങിയ കേസിലും, സ്വര്‍ണ കള്ളക്കടത്ത്, ഡോളര്‍ കേസുകളിലും അകപ്പെട്ടതോടെ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരേ കേസ് മെനയുന്നു. കെ.എം ഷാജിയുടെ വീടിന്റെ അളവ് അല്പം കൂടിയതും തെരഞ്ഞെടുപ്പ് ചെലവില്‍ വന്ന വ്യത്യാസവും നോക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ ബിസിനസ് പൊളിഞ്ഞ കേസാണ് എം.സി ഖമറുദ്ദീന് എം.എല്‍.എയുടേത്.
വഞ്ചനാകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയാണ്. കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാതെ എം.എല്‍.എയെ മാത്രം പീഡിപ്പിക്കുന്നു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തൊട്ടുപിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."