പുനര്‍നാമകരണം: മാസിഡോണിയയില്‍ ജനഹിത പരിശോധന നടന്നു
സ്‌കോപ്‌ജെ: രാജ്യത്തിന്റെ പേരു മാറ്റാനായി തെക്കുകിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മാസിഡോണിയയില്‍ ജനഹിത പരിശോധന നടന്നു. പഴയ യൂഗോസ്ലാവ് റിപബ്ലിക്കായ മാസിഡോണിയയുടെ പേര് നോര്‍ത്ത് മാസിഡോണിയയാക്കാനാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിര്‍ത്തിരാജ്യമായ ഗ്രീസുമായി പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കം പരിഹരിച്ച് യൂറോപ്യന്‍ യൂനിയനിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണു പുതിയ നീക്കം.
മാസിഡോണിയയ്ക്കും ഗ്രീസിനുമിടയിലുണ്ടായ ധാരണയെ അംഗീകരിച്ച് യൂറോപ്യന്‍ യൂനിയന്‍, നാറ്റോ അംഗത്വം സ്വന്തമാക്കുന്നതിനെ താങ്കള്‍ പിന്തുണക്കുന്നോ എന്നാണു ജനഹിത പരിശോധന ഉയര്‍ത്തുന്ന ചോദ്യം. റിപബ്ലിക്ക് ഓഫ് മാസിഡോണിയ എന്നത് നോര്‍ത്ത് മാസിഡോണിയ എന്നാക്കി പുനര്‍നാമകരണം നടത്താനാണു ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ധാരണയായിരുന്നത്.
1991ലാണു പഴയ യൂഗോസ്ലാവിയയുടെ ഭാഗമായിരുന്ന മാസിഡോണിയ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍, തങ്ങളുടെ പ്രദേശത്തിന്റെ നാമമാണ് വടക്കന്‍ അയല്‍ക്കാരായ പുതിയ രാജ്യം സ്വീകരിച്ചിരിക്കുന്നതെന്ന വാദവുമായി ഗ്രീസ് രംഗത്തെത്തി. പ്രാചീന റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായ മാസിഡോണിയയുടെ രണ്ടുഭാഗങ്ങളാണു പുതിയ മാസിഡോണിയയും ഗ്രീസിലെ പൂര്‍വ മാസിഡോണിയയും. ഇരുദേശങ്ങളും അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പൈതൃകം അവകാശപ്പെടുന്നുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് മാസിഡോണിയയുടെ നാറ്റോ-ഇ.യു പ്രവേശത്തെ ഗ്രീസ് വീറ്റോ ചെയ്തിരിക്കുകയാണ്. ഗ്രീസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് യു.എന്‍ അടക്കമുള്ള ചില അന്താരാഷ്ട്ര സംഘടനകള്‍ മാസിഡോണിയയെ മുന്‍ യൂഗോസ്ലാവ് റിപബ്ലിക്ക് ഓഫ് മാസിഡോണിയ എന്നാണു സൂചിപ്പിക്കാറ്.
തര്‍ക്കത്തിനു പരിഹാരമായി രാജ്യത്തിന്റെ പേരില്‍ നോര്‍ത്ത് എന്നു കൂടി ചേര്‍ക്കണമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഗ്രീസിനെ ഭയന്നല്ല പേരുമാറ്റുന്നതെന്നും ഇ.യു, നാറ്റോ പോലുള്ള അന്താരാഷ്ട്ര സംഘങ്ങളില്‍ കയറി രാജ്യത്തിന്റെ ഭാവി ഭദ്രമാക്കുന്നതിന്റെ ഭാഗമായാണെന്നും മാസിഡോണിയന്‍ പ്രധാനമന്ത്രി സൊറാന്‍ സേവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം